മരിയാർ പൂതം എന്ന പേരിൽ കുപ്രസിദ്ധനായ മോഷ്ടാവ് ജോൺസൺ വീണ്ടും പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം നോർത്തിൽ ഉള്ള ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ നാട്ടുകാരാണ് മരിയാര്‍ പൂതത്തെ പിടിച്ചു പോലീസിനെ ഏൽപ്പിച്ചത്. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നത് കയ്യിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് വീട്ടുടമസ്ഥന് പരുക്ക് പറ്റി.
മരിയാർ പൂതം ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും എറണാകുളം നോർത്തിൽ മോഷ്ടിക്കാൻ ഇറങ്ങും. പോലീസിനോടുള്ള പ്രതികാരം ആയിട്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത്. മുൻപൊരിക്കൽ എറണാകുളം നോർത്ത് ഭാഗത്ത് മോഷ്ടിക്കാൻ കയറിയ മര്യാർ ഭൂതത്തെ പോലീസും നാട്ടുകാരും കൂടി പിടികൂടി കൈകാര്യം ചെയ്തിരുന്നു. അന്ന് മര്യാർ ഭൂതം ഒരു ശപഥം ചെയ്തു. താൻ ഇനി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രമേ മോഷ്ടിക്കുകയുള്ളൂ എന്ന്. അതുകൊണ്ടുതന്നെ ഓരോ പ്രാവശ്യവും മര്യാർ പൂതം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പോലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകും.
രാത്രികാലങ്ങളിലാണ് മരിയാർ പൂതം മോഷണത്തിന് ഇറങ്ങുക. ചെരിപ്പ് ഉപയോഗിക്കാറില്ല. കാലിന്റെ തള്ളവിരലിൽ ഊന്നി മതിലിലൂടെ ഓടി രക്ഷപ്പെടാനുള്ള പ്രത്യേക കഴിവ് ഇയാൾക്കുണ്ട്. മോഷണം കഴിഞ്ഞാൽ ട്രെയിനിൽ കയറി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി.ഒരിക്കൽ മോഷ്ടിച്ച പണം തീരുന്നതു വരെ പിന്നീട് പുറത്തിറങ്ങില്ല . ആ പണം തീര്‍ന്നാല്‍ വീണ്ടും മോഷണത്തിന് ഇറങ്ങും. സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകൾ നേരത്തെ കണ്ടുവെച്ച് അവരെ ബോധപൂർവ്വം ഉപദ്രവിക്കുന്നത് ഇയാളുടെ ഒരു രീതിയാണ്. മോഷ്ടിക്കാൻ ഇറങ്ങുമ്പോൾ കമ്പിയോ മറ്റെന്തെങ്കിലും ആയുധങ്ങളോ കയ്യിൽ കരുതും.