പ്രസവിച്ച് പതിനെട്ടാം നാള്‍ ഭാര്യയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാടുവിട്ട പ്രതിയെ 40 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു

മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം  ഭർത്താവ് നാടുവിട്ടിട്ട് ഇപ്പോൾ ഒന്നര മാസത്തോളം ആകുന്നു. ഇതുവരെ പ്രതിയെ കുറിച്ചുള്ള ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് സംഭവം നടന്നത്.അഷിതയാണ് ഭർത്താവിന്റെ കൈകളാൽ മരണത്തിന് കീഴടങ്ങിയത്. മുഹമ്മദ് ആസിഫാണ് പ്രതി.

പ്രസവിച്ച് പതിനെട്ടാം നാള്‍ ഭാര്യയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാടുവിട്ട പ്രതിയെ 40 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു 1

 കഴിഞ്ഞമാസം 20ന് അഷിതയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടി  തന്നെ ആയിരുന്നു ഭർത്താവ് മുഹമ്മദ് ആസിഫ് വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് അസ്വാഭാവികത  ഒന്നും തന്നെ ബന്ധുക്കൾക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ പതിവുപോലെ സ്നേഹത്തോടെയാണ് ത്തന്നെയാണ് ബന്ധുക്കൾ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കയറിയ ആസിഫ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയിരുന്നു. തടയാൻ ചെന്ന ഹഷിതയുടെ അച്ഛനും പരുക്കു പറ്റി. കൊല നടത്തിയതിനു ശേഷം ആസിഫ് കടന്നു കളഞ്ഞു.

പ്രസവിച്ച് പതിനെട്ടാം നാള്‍ ഭാര്യയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാടുവിട്ട പ്രതിയെ 40 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു 2

അസിസ് ലഹരിക്ക് അടിമയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തികച്ചും അസ്വാഭാവികമായ പെരുമാറ്റമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളത് എന്ന് നാട്ടുകാരും ആരോപിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് പ്രതി രക്ഷപ്പെടാൻ ഇടയാക്കിയത് എന്നാണ് അഷിതതയുടെ കുടുംബം പറയുന്നത്.

അതേ സമയം ആസിഫിനെ കണ്ടെത്തുന്നതിന് പോലീസ് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. ഏറ്റവും ഒടുവിൽ ആസിഫിനെ കണ്ടത് ആന്ധ്രയിലാണ്. അവിടെയുള്ള പോലീസുമായി ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും ആസിഫ് അവിടെ നിന്നും കടന്നു കളയുകയായിരുന്നു. ഏറ്റവും ഒടുവിൽ ബാംഗ്ലൂരിൽ നിന്നാണ് ബന്ധുക്കൾക്ക് ആസിഫിന്റെ കോൾ വന്നത്. ഇവിടെയും ഇയാളെ തിരഞ്ഞു പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തങ്ങളെ ആക്രമിക്കാൻ ഇനിയും ആസിഫ് എത്തും എന്ന ഭയത്തിലാണ് ഹഷിതയുടെ  കുടുംബം.

Exit mobile version