വയസ്സ് 23; ഭാരം 180 കിലോ; ജോലി ‘പോലീസില്‍’; രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പണപ്പിരിവിനിറങ്ങുന്ന ‘പോലീസ് ഇന്‍സ്പെക്ടര്‍’ ഒറിജിനൽ പോലീസ് എത്തിയതോടെ പിടിയില്‍

പോലീസ് വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് കൂടി കഴിഞ്ഞ ദിവസം പിടികൂടുകയുണ്ടായി. ഉത്തർപ്രദേശിലാണ് പോലീസ് വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്നതിനിടെ 23 കാരനായ മുകേഷ് യാദവിനെ യഥാർത്ഥ പോലീസ് കൈയോടെ പിടികൂടിയത്.

വയസ്സ് 23; ഭാരം 180 കിലോ; ജോലി ‘പോലീസില്‍’; രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പണപ്പിരിവിനിറങ്ങുന്ന ‘പോലീസ് ഇന്‍സ്പെക്ടര്‍’ ഒറിജിനൽ പോലീസ് എത്തിയതോടെ പിടിയില്‍ 1

ഫിറോസ് ജില്ലയിലെ തുണ്ടല പോലീസ് കസ്റ്റഡിയെടുത്ത ഈ  23 കാരന് 180
കിലോ ഭാരം ഉണ്ട്. അമിത വണ്ണമാണ് പ്രതി വ്യാജ പോലീസണെന്ന സംശയത്തിലേക്ക് ണ്ണയിക്കാന്‍ കാരണം.

 ഫിറോസബാദ് ജില്ലയിലെ താജ് എക്സ്പ്രെസ്സ് ഹൈവേയില്‍ പോലീസ് ഓഫീസർ ചമഞ്ഞ് അധികൃതമായി ഒരാൾ പണപ്പിരിവ് നടത്തുന്നു എന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് ഈ വ്യാജ പോലീസിനെ പിടികൂടാൻ യഥാർത്ഥ പോലീസ് ഇറങ്ങിപ്പുറപ്പെട്ടത്. ദേശീയപാതയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ ഒരു വാഗൺ ആർ കാർ കണ്ടെത്തി. ഈ വാഹനത്തിന്റെ സമീപം നിന്ന് അതിലെ വന്ന വാഹന ഉടമകളോട് പണം ചോദിക്കുന്ന ആളിനെയും പോലീസ് കണ്ടു. പണം കൊടുത്തില്ലെങ്കിൽ വാഹനം പിടിച്ചു കൊണ്ടുപോകും എന്ന് ഇയാൾ വാഹന ഉടമകളോട് ഭീഷണിപ്പെടുത്തി.

വയസ്സ് 23; ഭാരം 180 കിലോ; ജോലി ‘പോലീസില്‍’; രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പണപ്പിരിവിനിറങ്ങുന്ന ‘പോലീസ് ഇന്‍സ്പെക്ടര്‍’ ഒറിജിനൽ പോലീസ് എത്തിയതോടെ പിടിയില്‍ 2

യഥാര്‍ത്ഥ പൊലീസ് എത്തിയിട്ടും ഇയാള്‍ പതറിയില്ല. തുടര്‍ന്നു യഥാർത്ഥ പോലീസ് ഇയാളോട് സ്റ്റേഷന്‍റെ വിവരങ്ങൾ ചോദിച്ചു. അപ്പോള്‍ ഇയാള്‍ ഒരു വ്യാജ ഐ ഡീ കാര്ഡ് കാണിച്ചു.  ഇതോടെയാണ് വ്യാജ പോലീസിന്റെ കള്ളി പുറത്തായത്. പിന്നീടു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പണപ്പിരിവ് നടത്താൻ വേണ്ടിയാണ് യൂണിഫോമിട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഗൺ ആർ വാഹനവുമായി പുറത്തിറങ്ങി പലരിൽ നിന്നും ഇയാള്‍ പണപ്പിരിവ് നടത്തിയിട്ടുണ്ട്.

പരിശോധനയിൽ ഇയാളുടെ പക്കല്‍ നിന്നും രണ്ട് പാൻ കാർഡുകളും രണ്ട് ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും എടിഎം കാർഡുകളും കണ്ടെത്തി. ഇയാളുടെ കൈവശം ഉണ്ടായിരുന്നു മിക്ക രേഖകളും വ്യാജമായിരുന്നു. പോലീസ് പിടിയാലയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version