ദൂര യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ യാത്രകൾക്കിടയിൽ പലപ്പോഴും പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും നമ്മളെ തേടിയെത്തും. അത്തരം സാഹചര്യങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്തവർ ആയിരിക്കാം സഹായവുമായി എത്തുന്നത്. അത്തരത്തിൽ തീരെ പ്രതീക്ഷിക്കാതെ തനിക്ക് ലഭിച്ച സഹായത്തെക്കുറിച്ച് ഒരു യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി. ലഡാക്കിലേക്കുള്ള റോഡ് യാത്രയ്ക്കിടെ ഉണ്ടായ അനുഭവം മഞ്ജു കശ്യപ് എന്ന യുവാവ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കാൻ എത്തിയത് തമിഴകത്തിന്റെ സൂപ്പർതാരം തല അജിത്തായിരുന്നു.
ലഡാക്കിലെ ദുർഘടമായ പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ പെട്ടെന്നാണ് യുവാവിന്റെ ബൈക്കിന്റെ ടയറുകളിൽ ഒന്ന് പഞ്ചറായത്.
അപ്പോൾ അതുവഴി പോയ പലരോടും സഹായം ചോദിച്ചെങ്കിലും ആരും സഹായിക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് ഒരാൾ യുവാവിന്റെ അരികിൽ എത്തി ഇരുചക്രവാഹനം നിർത്തിയത്. എയർ കംപ്രസ്സർ ഉണ്ടോയെന്ന് ആ ബൈക്ക് യാത്രകളുടെ ചോദിച്ചപ്പോൾ കൈവശമില്ല തന്റെ പിന്നാലെ ഒരു കാർ വരുന്നുണ്ട്. അതിൽ ഉണ്ടെന്നു അറിയിച്ചു. കാർ വരുന്നതിനുവേണ്ടി കാത്തിരിക്കുന്നതിനിടെ അവർ അവിടെ ഇരുന്ന് പല കാര്യങ്ങളും സംസാരിച്ചു. ഇതിനിടെ ഹെൽമെറ്റ് ഊരി മാറ്റി റൈഡർ സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ് തന്നെ സഹായിക്കാനായി വാഹനം നിര്‍ത്തിയത് തെന്നിന്ത്യയിലെ സൂപ്പർ താരമായ അജിത്താണെന്ന് മഞ്ജു കശ്യപ് മനസ്സിലാക്കുന്നത്. ശരിക്കും ആ യുവാവ് ഞെട്ടിപ്പോയി. പിന്നെയും അവര്‍ അവിടെ ഇരുന്ന് പലതും സംസാരിച്ചു. അധികം വൈകാതെ മറ്റൊരു കാർ എത്തി. പിന്നീട് ഇരുവരും ചേർന്ന് ബൈക്ക് ശരിയാക്കി. യുവാവിന്റെ ഒപ്പം ചായ കുടിച്ചതിനുശേഷം ആശംസകൾ നേർന്നതിന് ശേഷമാണ് അജിത്ത് യാത്ര തുടര്‍ന്നത്.