അപൂർവ രോഗത്തിനെതിരെ മനക്കരുത്തുകൊണ്ട് പോരാടിയ പ്രഭുലാൽ പ്രസന്നൻ ഇനി ഓർമ്മ

പ്രഭുലാല്‍ പ്രസന്നൻ ഒരു പ്രചോദനമായിരുന്നു. മുഖത്തിന്റെ പകുതി ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും സൃഷ്ടിച്ച രോഗാവസ്ഥകളും അവഗണിച്ച് മനക്കരുത്തു കൊണ്ട് പോരാടിയാണ് പ്രഭുലാൽ വാർത്തകളിൽ ഇടം പിടിച്ചത് . സമൂഹ മാധ്യമത്തില്‍ ഈ ചെറുപ്പകാരന്‍ ഏവര്‍ക്കും  ഒരു പ്രചോദനമായിരുന്നു .  എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമൂഹ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒടുവില്‍ അർബുദത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി . 25 വയസ്സായിരുന്നു.

അപൂർവ രോഗത്തിനെതിരെ മനക്കരുത്തുകൊണ്ട് പോരാടിയ പ്രഭുലാൽ പ്രസന്നൻ ഇനി ഓർമ്മ 1

 വലതു തോളിൽ കണ്ട മുഴ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചത് ഈ മാര്‍ച്ചില്‍ ആയിരുന്നു .  വേദന കലാശാലയത്തിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇത് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത് .  ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങുന്നത്. ഇതിനോടകം പ്രഭു ലാൽ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായിട്ടുണ്ട്.

അപൂർവ രോഗത്തിനെതിരെ മനക്കരുത്തുകൊണ്ട് പോരാടിയ പ്രഭുലാൽ പ്രസന്നൻ ഇനി ഓർമ്മ 2

വലതു തോള്‍ഭാഗത്ത് ഒരു മുഴ കണ്ടതിനെ തുടർന്ന് മാർച്ചിലാണ് പ്രഭുലാലിനെ  ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് മാലിക്നന്റ് മെലോമ എന്ന പേരില്‍ അറിയപ്പെടുന്ന  അപൂർവ്വ ക്യാൻസറാണെന്ന് കണ്ടെത്തി. ഇത് ഞരമ്പില്‍ ബാധിച്ചിരുന്നു. കൈകളുടെ ചലനശേഷി നഷ്ടപ്പെടുമെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന്റെ ചികിത്സയ്ക്കായി 35 ലക്ഷം രൂപ വേണ്ടിവരുമായിരുന്നു. കൂലിപ്പണിക്കാരനായ പിതാവിന്റെ ഏക വരുമാനം മാത്രമായിരുന്നു പ്രഹലാലിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്തിൽ ചികിത്സയും മറ്റുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പ്രഭുലാൽ മരണത്തിന് കീഴടങ്ങിയത്.

സമൂഹ മാധ്യമത്തില്‍ പ്രഭുലാലിന് നിരവധി ആരാധകരുണ്ട്. ശരീരത്തിന്റെ അവശതകള്‍ വക വയ്ക്കാതെ ജീവിതത്തില്‍ പൊരുതി നിന്ന പ്രഭുലാല്‍ ഏവര്‍ക്കും ഒരു പ്രചോദനമായിരുന്നു.    

Exit mobile version