നടൻ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ശ്രീനാഥ് ഭാസി അവതാരകയോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും നികേഷ് കുമാറിനോട് സംസാരിച്ചപ്പോൾ പച്ചക്കള്ളമാണ് പറഞ്ഞതൊന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ചാനൽ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ ഇതേക്കുറിച്ച് വിശദീകരിച്ചത്.
ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയെന്ന വാർത്ത കണ്ടപ്പോൾ ആദ്യം കരുതിയത് ഇത് പ്ലാന്‍ടായിരിക്കും എന്നാണ്. എല്ലാവർക്കും ശ്രീനാഥ് ഭാസിയെ ഇഷ്ടമാണ്. വളർന്നു വരണം. പക്ഷേ എല്ലാത്തിനും ഒരു അച്ചടക്കം വേണ്ടേ എന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു.
പ്രേംനസീർ മുതലുള്ള നടന്മാർ അച്ചടക്കവും കമ്മിറ്റ്മെന്റും ഉള്ളവരാണ്. തന്നോട് സെൽഫി ചോദിക്കുന്ന അവസാനത്തെ ആളിന്റെ ഒപ്പം നിന്ന് വരെ ഫോട്ടോ എടുക്കുന്ന ആളാണ് മോഹൻലാൽ. ഇത്തരത്തിലുള്ള നടന്മാർക്കിടയിലേക്ക് വളരെ അഹങ്കാരി ആയ അച്ചടക്കമില്ലാത്ത ഒരാൾ വന്നാൽ അയാൾക്ക് എതിരെ നടപടി ഉണ്ടാവുക സ്വാഭാവികമാണെന്ന് രാഹുൽ ഈശ്വർ പറയുന്നു.
ഈ വിഷയത്തിൽ മമ്മൂട്ടി അഭിപ്രായം പറയുമ്പോൾ രണ്ടുവശവും പരിശോധിക്കണം. കാരണം മമ്മൂട്ടിയുടെ നിലപാട് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. മമ്മൂട്ടി ഈ വിഷയത്തിൽ ഏകപക്ഷീയമായിട്ടാണ് അഭിപ്രായം പറഞ്ഞത്. അദ്ദേഹം നിഷ്പക്ഷമായ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്.
നികേഷ് കുമാറിന്റെ അഭിമുഖത്തിൽ ശ്രീനാഥ് ഭാസിക്ക് തേനും പാലും ഒലിക്കുകയായിരുന്നു. എന്നാൽ ജൂനിയർ ആയ ഒരു അവതാരയുടെ മുന്നിൽ ഇത്രത്തോളം അഹങ്കാരം കാണിക്കുന്നത് ശരിയാണോ എന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സമീപിച്ച് കാര്യങ്ങൾ സംസാരിച്ചു ധാരണയിൽ എത്തണം. അദ്ദേഹം കുറച്ചുകൂടി വിനയവും പക്വതയും കാണിക്കണമെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.