ഇങ്ങനെ പോയാൽ അമേരിക്കയുമായി യുദ്ധം വേണ്ടിവരും; മുന്നറിയിപ്പുമായി റഷ്യ; ആശങ്കയില്‍ ലോകം

റഷ്യ യുക്രെയിൻ യുദ്ധം ഇനിയും അവസാനിക്കാതെ തുടരുകയാണ്. അതേസമയം യുക്രെയിനെ സൈനികമായി അമേരിക്ക സഹായിക്കുന്നത് റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിൽ നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അമേരിക്കയിലുള്ള റഷ്യയുടെ അംബാസിഡർ അനത്തോളി ആന്‍റനോവ് മുന്നറിയിപ്പ് നൽകി.

ഇങ്ങനെ പോയാൽ അമേരിക്കയുമായി യുദ്ധം വേണ്ടിവരും; മുന്നറിയിപ്പുമായി റഷ്യ; ആശങ്കയില്‍ ലോകം 1

അമേരിക്കൻ പ്രസിഡന്റ് ജോബൈടനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രൈന്‍  പ്രസിഡന്റ് സെലൻസ്കിയുമായി സൈനിക സഹകരണം നടത്തുന്നതുമായി ബന്ധപ്പെട്ടു  ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 62.5 കോടി ഡോളറിന്റെ സഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുടെ ഈ മുന്നറിയിപ്പ്.

റഷ്യ അമേരിക്കുമായി യുദ്ധത്തിന് പുറപ്പെട്ടാല്‍ അത് ഒരു ലോക മഹായുദ്ധത്തിലേക്ക് എത്തിച്ചേരാൻ അധികം സമയം വേണ്ടി വരില്ല. അതുകൊണ്ടുതന്നെ ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ലോകരാജ്യങ്ങൾ എല്ലാം തന്നെ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

ഇങ്ങനെ പോയാൽ അമേരിക്കയുമായി യുദ്ധം വേണ്ടിവരും; മുന്നറിയിപ്പുമായി റഷ്യ; ആശങ്കയില്‍ ലോകം 2

 നിലവിലുള്ള അമേരിക്കയുടെ ഇടപെടൽ യുദ്ധത്തിൽ നേരിട്ട് പ്രവർത്തിക്കുന്ന രീതിയായിട്ടാണ് റഷ്യ കാണുന്നത്. റഷ്യയുമായി നടക്കുന്ന യുദ്ധത്തിൽനിലവിൽ യുക്രെന് കരുത്താകുന്നത് അമേരിക്കൻ നിർമ്മിത ആയുധങ്ങളാണ്. ഇതും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ പുറത്തു വരുന്ന വിവരം അനുസരിച്ച് റഷ്യൻ സൈന്യത്തിന് കൂടുതൽ തിരിച്ചടികളാണ് യുക്രൈന്‍ സേനയുടെ ഭാഗത്തു നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി പ്രദേശങ്ങൾ റഷ്യൻ സൈന്യത്തിൽ നിന്നും യുക്രെയിൻ തിരിച്ചു പിടിച്ചതായി യുക്രൈന്‍ പ്രസിഡന്റ് സെലൻസ്കി  അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം യുക്രെയിന്റെ ചില പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുന്ന നിയമത്തിൽ കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്ലാമിടര്‍ പുട്ടിൽ ഒപ്പു വച്ചിരുന്നു.

ഈ യുദ്ധത്തിൽ റഷ്യൻ പട്ടാളം ഇറാനിയൻ നിർമ്മിതമായ ഡ്രോണുകളാണ് ഉപയോഗിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു യുക്രെയിന്‍ പ്രവിശ്യയില്‍ ഇറാൻ നിർമ്മിത ഡ്രോൺ ആയ കാമിക്കേഴ്സ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സിവിലിയൻസിന് പരുക്ക് പറ്റിയിരുന്നു.

Exit mobile version