ഇത് പ്രൊഡ്യൂസർമാരും അഭിനേതാക്കളും പറഞ്ഞിട്ടല്ല,  അവനവൻ സ്വയം ചിന്തിക്കേണ്ട കാര്യമാണ്; കള്ള് ഷാപ്പ് വെച്ചിട്ട് മദ്യ നിരോധനം പറയാൻ പറ്റുമോ; മമ്മൂട്ടി ചോദിക്കുന്നു

മലയാള സിനിമാ ലോകത്ത് യുവ താരങ്ങൾക്കിടയിൽ ലഹരി ഉപഭോഗം വളരെയധികം  വർധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനിൽക്കുന്നത്. സിനിമ മേഖലയിലുള്ള പലര്‍ക്കും ഇടയില്‍ നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലാകമാനം ലഹരി ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നടൻ മമ്മൂട്ടി ഇതേക്കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇത് പ്രൊഡ്യൂസർമാരും അഭിനേതാക്കളും പറഞ്ഞിട്ടല്ല,  അവനവൻ സ്വയം ചിന്തിക്കേണ്ട കാര്യമാണ്; കള്ള് ഷാപ്പ് വെച്ചിട്ട് മദ്യ നിരോധനം പറയാൻ പറ്റുമോ; മമ്മൂട്ടി ചോദിക്കുന്നു 1

 കേരളത്തിൽ  ആവശ്യമുള്ളവർക്ക് എല്ലാവര്ക്കും ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് മമ്മൂട്ടി പറയുന്നു. ലഹരി താരങ്ങൾക്ക് മാത്രം കിട്ടുന്ന ഒരു സാധനമല്ല.  കള്ള് ഷാപ്പ് വെച്ചിട്ട് മദ്യ നിരോധനം പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

സിനിമയിൽ ആയാലും പുറത്തായാലും ലഹരി ഉപയോഗിക്കുന്നത് ഒട്ടും ഗുണകരമായതോ അനുകൂലിക്കേണ്ടതോ ആയ ഒരു കാര്യമല്ല. ജീവന് അപകടമുണ്ടാക്കുന്ന കാര്യമാണ് ലഹരി. എന്നാൽ ലഹരി ഇവിടെ സുലഭമാണ്. ഇവിടെ ലഹരി ഉപയോഗിക്കാൻ പാടില്ല എന്ന് ഒരു ബോർഡ് എഴുതിവെക്കാം എന്ന് അല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് മമ്മൂട്ടി ചോദിക്കുന്നു.

ഇത് പ്രൊഡ്യൂസർമാരും അഭിനേതാക്കളും പറഞ്ഞിട്ടല്ല,  അവനവൻ സ്വയം ചിന്തിക്കേണ്ട കാര്യമാണ്; കള്ള് ഷാപ്പ് വെച്ചിട്ട് മദ്യ നിരോധനം പറയാൻ പറ്റുമോ; മമ്മൂട്ടി ചോദിക്കുന്നു 2

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം അതീവ ഗൗരവമായി ആളുകൾ ആലോചിക്കേണ്ട വിഷയമാണ്. ഇത് പ്രൊഡ്യൂസർമാരും അഭിനേതാക്കളും പറഞ്ഞിട്ടല്ല അവനവൻ സ്വയം ചിന്തിക്കേണ്ട കാര്യമാണ്. നമ്മുടെ സമൂഹത്തിന് ഇത് ആവശ്യമാണോ എന്നും ഇതുമൂലം സമൂഹത്തിനു ദ്രോഹം ഉണ്ടോ എന്നും ഇത് ഇനിയും പ്രമോട്ട് ചെയ്യണമോ എന്നതുമൊക്കെ സമൂഹം തന്നെയാണ് ചിന്തിക്കേണ്ടത്. ഇതേക്കുറിച്ച് ഒറ്റപ്പെട്ട അഭിപ്രായം പറഞ്ഞതുകൊണ്ട് വലിയ നേട്ടം ഒന്നും ഉണ്ടാകില്ല എന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

Exit mobile version