ഒരാളെയും അച്ഛൻ കുറ്റം പറയുന്നത് കണ്ടിട്ടില്ല; സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നു; എത്ര ജന്മം ഉണ്ടെങ്കിലും ആ അച്ഛന്റെ മകളായി ജനിക്കണം; അറ്റ്ലസ് രാമചന്ദ്രന്റെ മകൾ

അന്തരിച്ച പ്രമുഖ വ്യവസായി അഡ്രസ് ചാമചന്ദ്രന്റെ മകൾ മഞ്ജു രാമചന്ദ്രൻ തന്റെ പിതാവിനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി. രാമചന്ദ്രന്റെ ഭൗതികശരീരം സംസ്കരിച്ചതിന് ശേഷം ദുബായിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്നതിനിടയാണ് മഞ്ജു അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചത്.

ഒരാളെയും അച്ഛൻ കുറ്റം പറയുന്നത് കണ്ടിട്ടില്ല; സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നു; എത്ര ജന്മം ഉണ്ടെങ്കിലും ആ അച്ഛന്റെ മകളായി ജനിക്കണം; അറ്റ്ലസ് രാമചന്ദ്രന്റെ മകൾ 1

സമൂഹ മാധ്യമത്തിൽ നിറയെ തന്റെ പിതാവിനെ കുറിച്ചുള്ള കുറിപ്പുകൾ ആണ്. അദ്ദേഹം ഒരിയ്ക്കലും ഒരു സാധാരണ വ്യക്തി ആയിരുന്നില്ലെന്ന് മകൾ മഞ്ജു രാമചന്ദ്രൻ പറയുന്നു. എല്ലാവരുടെയും ഹൃദയത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ലഭിച്ചു.നേരിൽ കാണാത്തവർ പോലും അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു.

ഒരാളെയും അച്ഛൻ കുറ്റം പറയുന്നത് കണ്ടിട്ടില്ല; സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നു; എത്ര ജന്മം ഉണ്ടെങ്കിലും ആ അച്ഛന്റെ മകളായി ജനിക്കണം; അറ്റ്ലസ് രാമചന്ദ്രന്റെ മകൾ 2

താനും പിതാവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും മഞ്ചു സംസാരിച്ചു.  ഇണക്കവും പിണക്കവും നിറഞ്ഞതായിരുന്നു ആ ബന്ധം. കൊച്ചു കുട്ടികളെപ്പോലെ വഴക്കിട്ടതിനുശേഷം അദ്ദേഹം ഫോണിൽ വിളിക്കുമായിരുന്നു. സ്നേഹത്തിന്റെ ഭാഷ മാത്രമേ അദ്ദേഹത്തിന് വശമുണ്ടായിരുന്നുള്ളൂ. എന്നാല്‍ മറ്റുള്ള അച്ഛന്മാർ ഓമനിക്കുന്നതുപോലെ തന്നെ അദ്ദേഹം ഒമാനിച്ചിട്ടില്ല, അതിന്റെ കാരണമെന്താണെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അതാണ് തനിക്ക് അദ്ദേഹത്തോട് ആകെയുള്ള പരിഭവമെന്ന് മഞ്ജു പറയുന്നു.

പിതാവിന്‍റെ ഒപ്പം  ജ്വല്ലറിയിൽ ജോലിക്ക് കയറിയപ്പോൾ മറ്റുള്ള ജോലിക്കാരോട് പെരുമാറുന്നത് പോലെ തന്നെയാണ് അദ്ദേഹം തന്നോടും പെരുമാറിയിരുന്നത്. പ്രത്യേകമായി ഒരു പരിവഗണനയും നൽകിയിട്ടില്ല. ആ പാഠങ്ങൾ ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ സഹായിക്കും.

വിവാഹത്തിനു ശേഷം തന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗർഭിണിയായപ്പോൾ വല്ലാത്ത ചർദ്ദിയാണെന്ന് പറഞ്ഞു അച്ഛനെയും അമ്മയും വിളിച്ചപ്പോൾ ഗർഭകാലം അങ്ങനെ ആയിരിക്കുമെന്നും ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്നുമാണ്  അദ്ദേഹം പറഞ്ഞത്.
എന്നാൽ പിന്നീട് രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം തന്നെ കാണുന്നതിനുവേണ്ടി അദ്ദേഹം ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നു. അപ്പോൾ പെട്ടിയിൽ അമ്മയുണ്ടാക്കിയ മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. അന്നാണ് അദ്ദേഹത്തിനുള്ള സ്നേഹം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞത്. ആരെയും അദ്ദേഹം കുറ്റം പറയുന്നത് കണ്ടിട്ടില്ല എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മകൾ അനുസ്മരിച്ചു.

Exit mobile version