നിങ്ങള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോകാറുണ്ടോ; പേടിക്കണ്ട ഈ ഹെൽമെറ്റ് നിങ്ങളെ കുലുക്കി എഴുന്നേൽപ്പിക്കും

ബൈക്ക് ഓടിക്കുമ്പോൾ ഉറങ്ങിപ്പോകും എന്ന ഭയം നിങ്ങൾക്കുണ്ടെങ്കിൽ, ഇനി അതോർത്ത് ആരും ആശങ്കപ്പെടേണ്ട. ഉറങ്ങിപ്പോയാൽ കുലുക്കി എഴുന്നേൽപ്പിക്കുന്ന ഹെൽമെറ്റ് കുറ്റിക്കാട്ടൂർ എ ഡബ്ല്യു എച്ച് എൻജിനീയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഇവർ തങ്ങളുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഹെൽമെറ്റ് രൂപകൽപ്പന

നിങ്ങള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോകാറുണ്ടോ; പേടിക്കണ്ട ഈ ഹെൽമെറ്റ് നിങ്ങളെ കുലുക്കി എഴുന്നേൽപ്പിക്കും 1

ചെയ്തിരിക്കുന്നത്. ആന്റി സ്ലീപ് ഹെൽമെറ്റ് എന്നാണ് ഇതിന് ഈ വിദ്യാര്‍ത്ഥികള്‍ നൽകിയിരിക്കുന്ന പേര്. ബൈക്ക് യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിദ്യാർത്ഥികൾ ഇത്തരം ഒരു ഹെൽമെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീ വീ യദുപ്രിയ , എം ഷഹിൽ,  ടി പി റിനോഷ , ടി വി ജിജു , പീ പീ  ആദർശ് , എന്നീ വിദ്യാർത്ഥികൾ ചേര്‍ന്ന് അവരുടെ അസിസ്റ്റന്റ് പ്രൊഫസർ മനു പ്രസാദിന്റെ മേൽനോട്ടത്തിൽ ആണ് ഇത്തരം ഒരു ഹെൽമെറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തു വച്ച്  നടന്ന യുവ ബൂട്ട് ക്യാമ്പിൽ വിദ്യാർത്ഥികൾ ഈ ഹെൽമെറ്റ് പ്രദർശിപ്പിച്ചിരുന്നു.  ഈ ഹെല്‍മേറ്റ് ശ്രദ്ധ നേടുകയും ചെയ്തു. 

നിങ്ങള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോകാറുണ്ടോ; പേടിക്കണ്ട ഈ ഹെൽമെറ്റ് നിങ്ങളെ കുലുക്കി എഴുന്നേൽപ്പിക്കും 2

ഈ ഹെൽമറ്റിന്റെ ഉള്ളിൽ നാനോ മൈക്രോ കൺട്രോൾ ബോർഡ് , ഐ ബ്ലിങ്കിങ് സെൻസർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഇവയാണ് ഉറക്കം കണ്ടെത്തുന്നതും ഉടന്‍ തന്നെ അത് തടയുന്നതും. ബൈക്ക് ഓടിക്കുന്നതിനിടയിൽ ഹെല്‍മേറ്റ് ധരിച്ചിരിക്കുന്ന ആൾ ഒന്നോ രണ്ടോ സെക്കന്റ് കണ്ണടച്ചാൽ അത് തിരിച്ചറിഞ്ഞ് ഹെൽമെറ്റ് പ്രവർത്തിക്കും. ഉടൻതന്നെ ഒരു ബസർ ശബ്ദവും വൈബ്രേഷനും ഉണ്ടാകും. ഇതോടെ ബൈക്ക് ഓടിക്കുന്നയാള്‍ ഞെട്ടി ഉണരുന്നതിലൂടെ അപകടം ഒഴിവാകുകയും ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു.

Exit mobile version