ലിംഗത്തിന്റെ വലുപ്പം കൂട്ടുന്നതിന് വേണ്ടി ഒരു യുവാവ് കാട്ടിക്കൂട്ടിയ വിക്രിയകൾ കൊണ്ടെത്തിച്ചത് വൻ ദുരന്തത്തിൽ. ലിംഗത്തിന്റെ ജനനേന്ദ്രിയത്തിന്‍റെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇയാൾ ഇരുമ്പു കൊണ്ടുള്ള മോതിരമാണ് ലിംഗത്തിൽ ഇട്ടത്. തായ്‌ലൻഡിൽ നിന്നുള്ള ഒരു യുവാവാണ് ഈ കടുംകൈ ചെയ്തത്. ഒടുവില്‍ രക്തപ്രവാഹം അതീവ ശക്തമായതോടെ ഇയാള്‍ വൈദ്യസഹായം തേടുക ആയിരുന്നു. കഴിഞ്ഞ നാലു മാസത്തോളമായി ഇയാൾ ലിംഗ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണത്തിൽ ആയിരുന്നു. ഇയാള്‍ പല തവണ ലിംഗത്തില്‍ മോതിരം അണിയിച്ചു. ഒടുവിൽ വേദന അസഹനീയമായി മാറുകയും രക്തപ്രവാഹം നിലക്കാതെ വരികയും ചെയ്തതോടെയാണ് ഇയാൾ വൈദ്യസഹായം തേടിയത്.
എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടരമാര്‍ക്ക് ലിംഗത്തിൽ അണിയിച്ച കാട്ടി കൂടിയ ഇരുമ്പു മോതിരം ഊരി മാറ്റുവാന്‍ കഴിഞ്ഞില്ല. ഒടുവിൽ ലിംഗത്തിലെ മോതിരം ഊരി മാറ്റുന്നതിന് വേണ്ടി അവർ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സ് അവരുട് പക്കല്‍ ഉണ്ടായിരുന്ന വൈൻഡിങ് കട്ടറുകളും മറ്റു ഉപകരണങ്ങളും ഇതിനായി ഉപയോഗിച്ചു. ഒരു മണിക്കൂറില്‍ അധികം സമയം എടുത്താണ് ഇവർ യുവാവിന്റെ ലിംഗത്തിൽ നിന്നും മോതിരം മുറിച്ചു മാറ്റിയത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
മോതിരം നീക്കം ചെയ്യാൻ പറ്റിയതായും അല്ലാത്തപക്ഷം അണുബാധ ഉണ്ടാവുകയും ലിംഗം പോലും ഛേദിക്കേണ്ട സാഹചര്യം വരെ ഉണ്ടാകുമായിരുന്നു എന്നും ഡോക്ടർമാർ പറയുന്നു. യുവാവ് കഴിഞ്ഞ നാലു മാസത്തോളം ആയി ജനനേന്ദ്രിയത്തിൽ ഇരുമ്പ് മോതിരം ധരിച്ചിട്ടുള്ളതായി ഡോക്ടർമാരോട് സമ്മതിച്ചു. സുഹൃത്തുക്കളിൽ നിന്നും മറ്റ് അശാസ്ത്രീയവും ആയി ലഭിച്ച അറിവുകൾ വച്ചാണ് യുവാവ് ഇത്തരം ഒരു കടുംകൈ ചെയ്തത്.