അന്ന് പലരും നൽകിയ വാഗ്ദാനങ്ങൾ വെറുതെയായി; പത്തുവർഷം ഒരു മുറിയിൽ ഒളിച്ചു താമസിച്ച പ്രണയിനികളുടെ ജീവിതം ഇപ്പോഴും അതേ ഇല്ലായ്മയിൽ

പത്തു വർഷം ഒരു ഒറ്റമുറയിൽ ഒളിച്ചു താമസിച്ച കമിതാക്കളായ പാലക്കാട് സ്വദേശി സജിതയും റഹ്മാനെയും മലയാളികൾ മറക്കാനിടയില്ല. എന്നന്നേക്കുമായി തങ്ങളുടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് വിവാഹിതരായ ഇവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ജീവിതം ദുരിത പൂർണ്ണമാണെന്ന് റഹ്മാനും സജ്ജയും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അന്ന് പലരും നൽകിയ വാഗ്ദാനങ്ങൾ വെറുതെയായി; പത്തുവർഷം ഒരു മുറിയിൽ ഒളിച്ചു താമസിച്ച പ്രണയിനികളുടെ ജീവിതം ഇപ്പോഴും അതേ ഇല്ലായ്മയിൽ 1

 കൂലിപ്പണിക്കാരനായ റഹ്മാന് ലഭിക്കുന്ന ചെറിയ വരുമാനത്തിന്റെ പുറത്താണ് ഇരുവരുടെയും ജീവിതം മുന്നോട്ടു നീങ്ങുന്നത്. സാമ്പത്തികമായി വല്ലാത്ത ബുദ്ധിമുട്ടിലാണ് തങ്ങൾ എന്ന് ഇവർ പറയുന്നു. ഇരുവരെയും കുറിച്ചുള്ള വാർത്ത പുറത്തു വന്നപ്പോൾ നിരവധിപേർ അന്ന് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. പെയിന്റിംഗ് ജോലി ചെയ്താണ് റഹ്മാൻ കുടുംബം പുലർത്തുന്നത്. 500 രൂപയിൽ താഴെയാണ് ഒരു ദിവസത്തെ വരുമാനം. ഇവർക്ക് സർക്കാർ നൽകിയിരിക്കുന്നത് എപിഎൽ കാർഡ് ആണ്. കാർഡ് ബിപിഎൽ ആക്കുന്നതിന് പല ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെ അതൊന്നും ശരിയായില്ലന്ന് റഹ്മാൻ പറയുന്നു.

 ഇതിനിടെ കാലിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയതിനാൽ സജിതയ്ക്ക് ഒരു സർജറി നടത്തേണ്ടതായി വന്നു. കാലിന് വേദനയുള്ളതുകൊണ്ടുതന്നെ മറ്റ് ജോലിക്കൊന്നും പോകാൻ കഴിയില്ല. ഇരുവരും ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. മാസം 2000 രൂപയാണ് വീടിന്റെ വാടക.

വീട്ടിൽ സജിത തനിച്ച് ആയതുകൊണ്ട് വൈകുന്നേരം വീട്ടിൽ തിരികെ എത്തുന്ന സ്ഥലങ്ങളിലേക്ക് മാത്രമേ റഹ്മാൻ ജോലിക്ക് പോകാറുള്ളൂ. ഇരുവരും ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടിനുവേണ്ടി അപേക്ഷിച്ചില്ലെങ്കിലും അതും നടപടി ആയിട്ടില്ല.

 റഹ്മാന്റെ ഒപ്പം ജീവിക്കുന്നതിന് 2010 ഫെബ്രുവരിയിലാണ് സജിത വീട് വിട്ട് ഇറങ്ങിയത്. പിന്നീട് സജിതയെ റഹ്മാൻ തന്റെ ചെറിയ വീട്ടിലെ മുറിക്കുള്ളിൽ ആരും അറിയാതെ ഒളിപ്പിക്കുകയായിരുന്നു. 10 വര്‍ഷത്തോളമാണ് സജിതയെ റഹ്മാന്‍ ഈ മുറിയില്‍ ഒളിച്ചു തമസ്സിപ്പിച്ചത്. പിന്നീട് റഹ്മാനെ കാണാനില്ലെന്ന് പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പത്തു വർഷമായി രഹസ്യമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന പ്രണയകഥ പുറം ലോകമറിഞ്ഞത്.

Exit mobile version