അമ്മയുടെ ഒപ്പം ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് തല്ലിക്കൊന്നു

വീടിന്റെ വരാന്തയിൽ അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന 9 വയസ്സുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ബീഹാർ കതിഹാർ ജില്ലയിലാണ് സംഭവം നടന്നത്. ഹസന്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് സാഗറിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

അമ്മയുടെ ഒപ്പം ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് തല്ലിക്കൊന്നു 1

ഇയാൾ പെൺകുട്ടിയെ അതീവ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയാക്കിയത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതു കണ്ടെത്തിയ വീട്ടുകാർ ആണ് ഇയാളെ പിടികൂടിയത്. തുടർന്ന് സംഭവം ആറിഞ്ഞു  അവിടെയ്ക്കെത്തിയ നാട്ടുകാർ ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ട് അടിച്ച് കൊലപ്പെടുത്തുക ആയിരുന്നു.

 കഴിഞ്ഞ ദിവസം വീടിന്റെ വരാന്തയിൽ അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന 9 വയസ്സുകാരിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. അമ്മ ഉണര്‍ന്നപ്പോള്‍ കുട്ടിയെ സമീപത്ത് കണ്ടില്ല.  തുടര്‍ന്നു ബന്ധുക്കൾ ചേര്‍ന്ന് തിരച്ചിൽ നടത്തുന്നതിനിടയാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെത്തിയത്. മറ്റുള്ളവര്‍ കണ്ടു എന്നു മനസിലാക്കിയ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഓടിച്ചിട്ടു പിടിക്കുക ആയിരുന്നു.  അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാരും എത്തി. പിടിയിലായ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇയാളെ കെട്ടിയിട്ടു മർദ്ദിക്കുന്ന വിവരം അറിഞ്ഞ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

 ഇതിനു മുമ്പും ഇയാൾ നിരവധി പീഡന കേസ്സുകളില്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സമാനമായ പല കേസുകളും കൊല്ലപ്പെട്ട മുഹമ്മദ് സാഗറിനെതിരെ നിലവിലുണ്ട്.  പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഏഴു പേര്‍ക്കെതിരെ  കേസ് എടുക്കുകയും ചെയ്തു.

Exit mobile version