നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖ ഒരിക്കലും നിർണായകം ആകില്ലെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപും ദിലീപിന്റെ ജാമ്യ റദ്ദ് ചെയ്യാൻ ഹൈക്കോടതിയിൽ ഈ വാദങ്ങളെല്ലാം ഉന്നയിച്ചതാണെന്നും സജി നന്ധ്യാട്ട് അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖ കോടതി തെളിവായി എടുക്കണം. അതിൽ ഒരിടത്തും നടി ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് തെളിവായി സ്വീകരിക്കുക ആണെങ്കില്‍ ഈ കേസിൽ ദിലീപിനെ വെറുതെ വിടുകയാണ് വേണ്ടത്.
ബാലചന്ദ്രകുമാർ പറയുന്നത് മറ്റൊരാൾക്ക് വേണ്ടി ഇത് ചെയ്തതൊന്നും മറ്റൊരാൾക്ക് വേണ്ടി ബലിയാടായി എന്നും ദിലീപ് പുറകിലേക്ക് കൈ ചൂണ്ടി പറഞ്ഞു എന്നാണ്. മുൻപും പിൻപും ഇല്ലാത്ത ഒരു ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ സമർപ്പിച്ചിരിക്കുന്നത്. ഏതു സാഹചര്യത്തിലാണ് ദിലീപ് അങ്ങനെ പറഞ്ഞു എന്നത് അറിയണം. ഇത് റിക്കോര്‍ഡ് ചെയ്ത ടാബ് എന്താണ് ബാലചന്ദ്രകുമാർ ഹാജരാക്കാത്തതെന്നും സജി നന്ത്യായിട്ട് ചോദിക്കുന്നു. കേടായതാണെങ്കിൽ പോലും ആ ടാബ് ഹാജരാക്കേണ്ടതല്ലേ എന്ന് അദ്ദേഹം വാദിക്കുന്നു.
ദിലീപിന്റെ ശബ്ദം ലാപ്ടോപ്പ് ഉപയോഗിച്ച് റെക്കോർഡ് ചെയ്തതാണെങ്കിൽ ഇടയ്ക്കിടെയുള്ള ശബ്ദ ഭാഗങ്ങൾ മാത്രം എങ്ങനെയാണ് റെക്കോർഡ് ചെയ്തത്. അതിൽ ബാലചന്ദ്രകുമാർ പറയുന്നതും ഉണ്ടാകും.
കരിമീൻ വാങ്ങി തലയും വാലും വയറും വെട്ടി കളയുന്നതുപോലെ ആവശ്യമുള്ളത് മാത്രം വെട്ടിയെടുത്ത് ബാക്കിയുള്ളവ പെന്‍ഡ്രൈവില്‍ ആക്കിയതായിരിക്കാം. ദിലീപും ദിലീപിന്റെ വീട്ടുകാരും ഈ കേസിനെ കുറിച്ച് മാത്രമേ ചിന്തിച്ചു കാണുകയുള്ളൂ. വീട്ടിൽ വച്ച് ദൃശ്യം കണ്ടു എന്ന് പറയുന്ന ഒരു ശബ്ദവും ആരും കേട്ടിട്ടില്ല. ശബ്ദരേഖയിൽ ദിലീപ് പറയുന്നത് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്നാണ്. ആ ശബ്ദരേഖ തെളിവായി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടുമെന്നും സജി നന്ത്യാട്ട് പറഞ്ഞു.