പ്രണയം വ്യവസ്ഥാപിതമായ എല്ലാ സങ്കല്പങ്ങളെയും തച്ചുടച്ചു കളയും. ജീവിതത്തെ വീഴാതെ പിടിച്ചു നിർത്തുന്നതിനുള്ള ഒറ്റമൂലിയാണ് അത്. പ്രണയം പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ പ്രതീക്ഷയായി മാറുന്നത്തും അതുകൊണ്ടാണ്. ദൂരങ്ങൾ ഒന്നും പ്രണയത്തിന്റെ മുന്നിൽ ഒരു ദൂരമല്ല. പ്രായവും നിറവും അവിടെ ഒരു ഘടകമല്ല. തന്നെക്കാൾ പ്രായം 30 വയസ് പ്രായക്കുറവുള്ള കാമുകനെ വിവാഹം കഴിക്കുന്നതിന് ആയിരക്കണക്കിന് കിലോമീറ്റർ മറികടന്ന് 60കാരി മറ്റൊരു രാജ്യത്ത്എത്തി. സമൂഹമാധ്യമത്തിൽ ഇവരുടെ പ്രണയകഥ ഇപ്പോള്‍ വൈറലാണ്.
14400 കിലോമീറ്റർ താണ്ടിയാണ് ഈ 60കാരി തന്റെ കാമുകനെ കാണാൻ എത്തിയത്. മസ്സായി ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിനെ കാണുന്നതിനും വിവാഹം കഴിക്കുന്നവനുമാണ് ഇവർ ഇത്രയും ദൂരം താണ്ടി എത്തിയത്. ടാന്‍സാനിയയിൽ ഉള്ള ഇവരുടെ കാമുകന് ഇവരെക്കാൾ 30 വയസ്സ് പ്രായം കുറവാണ്. പ്രണയത്തിന് പ്രായവും ദേശവും ഒന്നും ഒരു പ്രശ്നമല്ല എന്ന് ഇവർ തെളിയിക്കുന്നു. ദോബോറ ബാബു എന്ന 60 കാരിയാണ് കാമുകനെ തേടി മറ്റൊരു രാജ്യത്ത് എത്തിയത്. കൈ തോട്ടി എന്നു പേരുള്ള ഇവരുടെ ന്ന കാമുകനെ ടാന്‍സാനിയയിൽ ഒരു യാത്രക്കിടെയാണ് ആദ്യമായി കാണുന്നത്. 2017 ഒക്ടോബറിൽ മകളുടെ ഒപ്പം നടത്തിയ യാത്രയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
സാൻസി ബാറിലെ ഒരു ബീച്ചിലൂടെ നടക്കുന്നതിനിടയാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. യാത്രയ്ക്കുശേഷം തിരികെ അമേരിക്കയിലേക്ക് മടങ്ങാൻ നേരത്താണ് ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. താൻ നാട്ടില്‍ പോയതിനുശേഷം മടങ്ങി വരാമെന്ന് ദോബോറ കാമുകനു വാക്ക് കൊടുത്തു. തിരികെ അമേരിക്കയിൽ എത്തിയതിനു ശേഷം എല്ലാവരുമായി കൂടി ആലോചിച്ച് വിവാഹം കഴിക്കുന്നതിനുവേണ്ടി അവർ മടങ്ങിയെത്തുകയായിരുന്നു. ടാന്‍സാനിയയില്‍ വച്ച് കാമുകന്റെ ആചാരം അനുസരിച്ചാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.