അവസാനമായി നഖം മുറിച്ചത് 1997ൽ; 22 വർഷമായി വെട്ടാത്ത നഖവുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഡയാന ആംസ്ട്രോങ്ങിനെ പരിചയപ്പെടാം

ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമ എന്ന പേരിൽ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് 64 വയസ്സുകാരി ആയ ഡയാന ആം സ്ട്രോങ്ങ്. 1997 നു ശേഷം ഡയാന തന്റെ നഖം മുറിച്ചിട്ടില്ല. മകള്‍ മരിച്ചതിന് ശേഷമാണ്  ഡയാന നഖം മുറിക്കുന്ന ശീലം എന്നെന്നേക്കുമായി അവസാനിപ്പിച്ചത്. പക്ഷേ ഒരിക്കലും തന്‍റെ ആ ശീലം തന്നെ ഗിന്നസ് റെക്കോർഡ് നേടാൻ സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയാണ് ഡയാന.

അവസാനമായി നഖം മുറിച്ചത് 1997ൽ; 22 വർഷമായി വെട്ടാത്ത നഖവുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഡയാന ആംസ്ട്രോങ്ങിനെ പരിചയപ്പെടാം 1

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്രയും നീളമുള്ള നഖവുമായി സുഖകരമായി ജീവിക്കാൻ കഴിയില്ല എന്ന് ഡയാന പറയുന്നു. നഖത്തിന് നീളം കൂടുതലുള്ളതു കൊണ്ട് പാന്റിന്റെ സിബ്ബ് ഇടുന്നതിനും കുപ്പി തുറക്കുന്നതിനും ബാത്റൂമിൽ പോകുന്നതിനും ഒക്കെ വല്ലാത്ത പ്രയാസമാണ് താൻ നേരിടുന്നതെന്ന് ഡയാന പറയുന്നു. അത് മാത്രമല്ല പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നതിനും വളരെയധികം പരിമിതിയുണ്ട്. നഖത്തിന് വളരെയധികം പരിപാലനം ആവശ്യമായത് കൊണ്ട് തന്നെ ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കാൻ ആണ് ഡയാന തീരുമാനിച്ചിരിക്കുന്നത്. ഇനിയും തന്റെ നഖത്തിന്റെ നീളം കൂട്ടാനാണ് ഡയാന തീരുമാനിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂറോളം സമയം ചെലവഴിച്ചാണ് ഡയാന തന്റെ നഖം പോളീഷ് ചെയ്യുന്നത് പോലും. വൃത്തിയാക്കുന്നതിനും മണിക്കൂറുകള്‍ വേണം. 20 ബോട്ടിൽ നൈൽ പോളിഷ് തന്നെ വേണം . തന്‍റെ ശരീരത്തിൽ താൻ ഏറെ സ്നേഹിക്കുന്ന ഭാഗമാണ് നഖങ്ങൾ എന്നും ഒരിക്കലും ഇത് വെട്ടി കളയാൻ ആഗ്രഹിക്കുന്നില്ല എന്നും ഡയാന പറയുന്നു.

Exit mobile version