ആരാധിക്കുന്ന യൂട്യൂബറെ നേരില്‍ കാണാന്‍ 13 കാരൻ സൈക്കിളുമെടുത്ത് സഞ്ചരിച്ചത്  250 കിലോമീറ്റര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ

താൻ ഏറെ ഇഷ്ടപ്പെടുന്ന യൂട്യൂബറെ നേരിൽ കാണുന്നതിനു വേണ്ടി 13 കാരൻ സൈക്കിളിൽ സഞ്ചരിച്ചത് 250 കിലോമീറ്റർ. സമയോചിതമായ ഇടപെടലിലൂടെ കൗമാരക്കാരനെ പോലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറുക ആയിരുന്നു.

ആരാധിക്കുന്ന യൂട്യൂബറെ നേരില്‍ കാണാന്‍ 13 കാരൻ സൈക്കിളുമെടുത്ത് സഞ്ചരിച്ചത്  250 കിലോമീറ്റര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ 1

13 വയസ്സുകാരൻ ഏറെ ഇഷ്ടപ്പെടുന്ന യൂട്യൂബിൽ 1.7 കോടിയോളം ഫോളോവേഴ്സ് ഉള്ള ട്രിഗാർഡ് ഇൻസാൻ എന്ന പേരിൽ അറിയപ്പെടുന്ന നിഷയ് മല്‍ഹാനെ നേരില്‍ കാണുന്നതിനു വേണ്ടിയാണ് പഞ്ചാബിലുള്ള പട്യാലയില്‍ നിന്നും 250 km സൈക്കിൾ ചവിട്ടി കൌമാരക്കാരന്‍ ഡൽഹിയിൽ എത്തിയത്.

യൂട്യൂബര്‍ താമസിക്കുന്ന പീതാം പുരയിലെ അപ്പാർട്ട്മെന്റിൽ ഈ ബാലന് വന്നിരുന്നുവെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. അതേ സമയം അദ്ദേഹം  ദുബായിൽ ആയിരുന്നു.

ആരാധിക്കുന്ന യൂട്യൂബറെ നേരില്‍ കാണാന്‍ 13 കാരൻ സൈക്കിളുമെടുത്ത് സഞ്ചരിച്ചത്  250 കിലോമീറ്റര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ 2

ഈ കുട്ടിയെ കാണാനാകുന്നത് ഒക്ടോബർ നാലിനാണ്. കുട്ടി ഈ യൂട്യൂബ്റുടെ കടുത്ത ആരാധകനാണെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു.  അതുകൊണ്ടുതന്നെ കുട്ടിയെ കാണാതായതോടെ യൂ ടൂബറെ കാണാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതായിരിക്കും എന്ന് മാതാപിതാക്കൾ സംശയിച്ചു. ഈ വിവരം കുടുംബം പോലീസിനെ അറിയിച്ചു.

തുടർന്ന് കുടുംബവും പോലീസും ചേര്‍ന്ന് കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. സമൂഹ മാധ്യമം വഴി  കുട്ടി എങ്ങോട്ടേക്കാണ് പോയത് എന്നതിന്റെ സൂചന പോലീസിന് ലഭിച്ചു. തുടർന്ന് വിവരം ഡൽഹി പോലീസിനെ അറിയിച്ചു. ഡൽഹി പോലീസ് അറിയിച്ചതിനെ തുടർന്ന് യൂട്യൂബറും കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ട സഹായം ചെയ്തു കൊടുത്തു. കുട്ടി സൈക്കിളിൽ സഞ്ചരിക്കുന്ന  സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. എന്നാൽ രാത്രി സമയം കുട്ടി എവിടെ ആയിരുണെന്നോ എങ്ങനെ വിശ്രമിച്ചെന്നോ എന്നതിനെക്കുറിച്ച് പോലീസിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് എത്തിയാണ് കുട്ടിയെ കണ്ടുപിടിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളും അപ്പോള്‍ ഡൽഹിയിലെത്തിയിരുന്നു. പോലീസിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.

Exit mobile version