കൊണ്ട് വന്ന ആളിന്റെ സമയം ശരിയല്ല; കസ്റ്റംസ് പിടികൂടിയത് 27 കോടി രൂപ വിലയുള്ള വാച്ചൂള്‍പ്പടെ 28 കോടിയുടെ വാച്ചുകള്‍

കഴിഞ്ഞ ദിവസം  ഡെല്‍ഹി കസ്റ്റംസ് പിടികൂടിയത്  കോടികൾ വിലമതിക്കുന്ന വാച്ചുകളാണ്. വിമാനത്താവളങ്ങളില്‍ വിലപിടിപ്പുള്ള പല സാധനങ്ങളും പിടിച്ചെടുക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കള്ളക്കടത്ത് ആയിരുന്നു   ഇത്തവണ കസ്റ്റംസിന്റെ കയ്യിൽ കുടുങ്ങിയത്.

കൊണ്ട് വന്ന ആളിന്റെ സമയം ശരിയല്ല; കസ്റ്റംസ് പിടികൂടിയത് 27 കോടി രൂപ വിലയുള്ള വാച്ചൂള്‍പ്പടെ 28 കോടിയുടെ വാച്ചുകള്‍ 1

 ഈ കൂട്ടത്തിൽ 27 കോടി രൂപ വിലയുള്ള ജേക്കബ് ആൻഡ് കോയുടെ അത്യാഡബര വാച്ച് ഉൾപ്പെടെ ആകെ 28 കോടി രൂപ വിലവരുന്ന വാച്ചുകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ദുബായിൽ നിന്നുള്ള ഒരു യാത്രക്കാരന്റെ കയ്യിൽ നിന്നുമാണ് ഇത് പിടിച്ചെടുത്തത്.

യാത്രികന്‍റെ ബാഗ് പരിശോധിച്ചതിൽ നിന്നും റോളക്സ്  ഉൾപ്പെടെ ആറോളം ആഡംബര വാച്ചുകൾ കണ്ടെത്തി. ഇതില്‍ 27 കോടി രൂപ വരെ വരുന്ന ജേക്കബ് ആന്ഡ് കോയുടെ 76 കാരറ്റില്‍ നിർമ്മിച്ച ആഡംബര വാച്ചിൽ മാത്രം വിലപിടിപ്പുള്ള 76 ഡയമണ്ടുകൾ പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഒപ്പം ഒരു വാച്ചിന് 15 ലക്ഷം രൂപ വിലയുള്ള 5 റോളക്സ് വാച്ചുകളും അധികൃതര്‍ പിടികൂടി. കൂടാതെ 31 ലക്ഷം രൂപ വിലവരുന്ന പിയ ബൈ ലൈം ലൈറ്റ് സ്റ്റെല്ല വാച്ചും പിടികൂടിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ബാഗില്‍ സാധാരണ വാച്ചുകള്‍ എന്ന നിലയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്.

കൊണ്ട് വന്ന ആളിന്റെ സമയം ശരിയല്ല; കസ്റ്റംസ് പിടികൂടിയത് 27 കോടി രൂപ വിലയുള്ള വാച്ചൂള്‍പ്പടെ 28 കോടിയുടെ വാച്ചുകള്‍ 2

ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ കസ്റ്റംസ് അധികൃതര്‍ പിടികൂടുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള കള്ളക്കടത്ത് ഉൽപ്പന്നങ്ങളാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. നികുതി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ യാത്രക്കാർ വഴി ആഡംബര വസ്തുക്കള്‍ കള്ളക്കടത്തുകാർ കടത്തുന്നത് . ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.   

Exit mobile version