വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിർത്തണം; ഫോണിൽ വാട്സാപ്പ് ഉണ്ടെങ്കിൽ അതോടെ നിങ്ങളുടെ കഥ കഴിഞ്ഞു; ടെലഗ്രാമിന്റെ സ്ഥാപകൻ ഇങ്ങനെ പറയാനുള്ള കാരണം

സ്മാര്‍ട്ട് ഫോണിലാണ് ഓരോ മനുഷ്യന്റെയും ജീവിതം. ഇതില്‍ എല്ലാവരും വളരെ സാധാരണയായി ഉപയോഗിയ്ക്കുന്ന ആപ്ലികേഷന്‍ ആണ് വാട്സാപ്പ്.    ജീവിതത്തിൽ ഒരിക്കലും ഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പിന് നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രധാന്യം. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്സ്ആപ്പ് മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ വാട്സ്ആപ്പ് നമ്മുടെ സ്വകാര്യത ചോർത്തുന്ന ഒരു ആപ്പാണെന്നും ഇത് ഉപയോഗിക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ടെലഗ്രാമിന്റെ സ്ഥാപകനായ പാവൽ ഡൂറെവ്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിർത്തണം; ഫോണിൽ വാട്സാപ്പ് ഉണ്ടെങ്കിൽ അതോടെ നിങ്ങളുടെ കഥ കഴിഞ്ഞു; ടെലഗ്രാമിന്റെ സ്ഥാപകൻ ഇങ്ങനെ പറയാനുള്ള കാരണം 1

വാട്സ്ആപ്പ് ഒരു സർവൈലൻസ് ടൂൾ ആണെന്നും ഇത് ഉപയോഗിക്കുന്നവരുടെ ഡേറ്റ അതിൽ ഒട്ടും സുരക്ഷിതം അല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വാട്സ്ആപ്പ് അല്ലാതെ മറ്റെന്തെങ്കിലും ആപ്പ് ഉപയോഗിക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് നിര്‍ദേശിക്കുന്നത്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിർത്തണം; ഫോണിൽ വാട്സാപ്പ് ഉണ്ടെങ്കിൽ അതോടെ നിങ്ങളുടെ കഥ കഴിഞ്ഞു; ടെലഗ്രാമിന്റെ സ്ഥാപകൻ ഇങ്ങനെ പറയാനുള്ള കാരണം 2

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണുകളിലെ എല്ലാ വിവരങ്ങളും ഹാക്കർമാർക്ക് പെട്ടെന്ന് ശേഖരിക്കാൻ കഴിയും.13 വർഷത്തോളമായി ഉപയോക്താക്കളുടെ വിവരങ്ങൾ വാട്സ്ആപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പൊതുജനങ്ങളോട് പറയുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത അപകടത്തിലാണ്. ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നൻ ആണെങ്കിൽ പോലും വാട്സ്ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്മാർട്ട് ഫോണിലുള്ള എല്ലാ ഡേറ്റയും അത് ചോർത്തിയെടുക്കും.

ടെലഗ്രാം സ്വകാര്യതയും സുരക്ഷയും ഉറപ്പു നൽകുന്ന ആപ്ലിക്കേഷൻ ആണ്. എന്ന് കരുതി ടെലഗ്രാമിലേക്ക് മാറാൻ താന്‍ ആരെയും പ്രേരിപ്പിക്കില്ല. ടെലഗ്രാമിന് ഒരു പ്രമോഷനും ആവശ്യമില്ല. സ്വകാര്യതയ്ക്കാണ് ടെലഗ്രാം മുൻതൂക്കം നൽകുന്നത്. 700 ദശലക്ഷത്തിലധികം പേർ സജീവമായി ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version