ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവൻ ഉണ്ടോ എന്നത് എല്ലാകാലത്തും മനുഷ്യന്റെ സംശയമാണ്. അന്യഗ്രഹ ജീവികളെ നേരിൽ കണ്ടുവെന്നും പറക്കുംതളികൾ ആകാശമാർഗം സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട് എന്നും പലരും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനൊന്നും തന്നെ കൃത്യമായ തെളിവ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികളുടെ പേടകം എന്ന് തോന്നിപ്പിക്കുന്ന പല വീഡിയോകളും യൂ ടൂബില്‍ കാണാമെങ്കിലും ഇതിലൊന്നും തന്നെ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഗവൺമെന്റ് ഏജൻസികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്ഥമാണ്. സ്വയം പ്രഖ്യാപിത ടൈം ട്രാവലർ ആയ ഇനോ അലറിക് ആണ് ഇപ്പോൾ ഒരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഒരുപക്ഷേ ഭൂമിയുടെ ഭാവിയെ തന്നെ ചോദ്യം ചെയ്തേക്കാവുന്ന പല പ്രവചനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോഴാണ് അതിന്റെ ഗൗരവം എത്രത്തോളം രൂക്ഷമാണെന്ന് മനസ്സിലാകുന്നത്. 2671 വർഷത്തിൽ നിന്ന് വന്ന ടൈം ട്രാവലർ ആണ് താൻ എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
ഡിസംബർ എട്ടിന് ഒരു കൂറ്റൽ ഉൽക്ക ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും അതിന്റെ ഉള്ളിൽ ഇരുമ്പിന്റെയോ ഉരുക്കിന്റെയോ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പല സാധനങ്ങളും ഉണ്ടാകുമെന്നും ആ ഉൽക്കയുടെ ഒപ്പം അന്യഗ്രഹ ജീവികളും ഭൂമിയിൽ കാലുകുത്തും എന്നുമാണ് പ്രവചനം. കൂടാതെ നവംബർ 30ന് ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തുമെന്നും പ്രവചനത്തിൽ പറയുന്നു. ജെയിംസ് വെബ് ടെലസ്കോപ്പിലൂടെ ആണ് ഇത് കണ്ടെത്തുക എന്നാണ് അവകാശവാദം. മറ്റൊന്ന് ഒരു പ്രത്യേക തരം ഉപകരണം ചില കൗമാരക്കാര്‍ കണ്ടെത്തുമെന്നും അതുവഴി മറ്റുള്ള ക്ഷീരപഥത്തിലേക്ക് മനുഷ്യന് പ്രവേശിക്കാൻ ആകുമെന്നും പ്രവചിക്കുന്നുണ്ട്.
കൂടാതെ യുഎസിന്റെ പശ്ചിമതീരം സുനാമിയിൽ മുങ്ങിപ്പോകും എന്നും ഏകദേശം 750 അടി ഉയരമുള്ള സുനാമിയാണ് വിഴുങ്ങുക എന്നും പ്രവചനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഇവയൊക്കെ ആധികാരികത ഇല്ലാത്തതാണെന്നും മണ്ടത്തരമാണെന്നും ഒരു വിഭാഗം പരിഹസിക്കുന്നു.