തിരുവല്ലയിൽ നരബലി; രണ്ട് സ്ത്രീകളെ കൊന്ന് പൂജ നടത്തിയ കേസിൽ ദമ്പതികളും ഏജന്റും പോലീസ് പിടിയിൽ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ദമ്പതികൾക്ക് വേണ്ടി നരബലി നടത്തിയതായി സൂചന ലഭിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് സ്ത്രീകളെയാണ് ബലി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി സ്ത്രീകളെ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബാണ്. കടവന്ത്രയിൽ ഒരു സ്ത്രീയെ കാണ്മാനില്ലെന്ന് കാണിച്ച്  പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇത്തരം ഒരു വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 27 ആം തീയതിയാണ് കടവന്ത്രയിൽ നിന്നും സ്ത്രീയെ കാണാതാകുന്നത്. ലഭിക്കുന്ന വിവരമനുസരിച്ച് കാലടിയിലുള്ള ഒരു സ്ത്രീയെയും  നരബലി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവല്ലയിൽ നരബലി; രണ്ട് സ്ത്രീകളെ കൊന്ന് പൂജ നടത്തിയ കേസിൽ ദമ്പതികളും ഏജന്റും പോലീസ് പിടിയിൽ 1

ഇതിനു പിന്നിൽ പ്രവർത്തിച്ച ഏജന്റിനെയും ദമ്പതിമാരെയും പോലീസ് പിടികൂടി കഴിഞ്ഞു. കടവന്ത്രയിൽ നിന്ന് കാണാതായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നരബലിയാണ് ഇതിന് പിന്നിലെ കാരണമെന്ന് കണ്ടെത്തിയത്. ഇതിനോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു സ്ത്രീയെയും ഇത്തരത്തിൽ ബലി നൽകിയതായി കണ്ടെത്തിയത്.

തിരുവല്ലയിൽ നരബലി; രണ്ട് സ്ത്രീകളെ കൊന്ന് പൂജ നടത്തിയ കേസിൽ ദമ്പതികളും ഏജന്റും പോലീസ് പിടിയിൽ 2

പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് കാലടിയിൽ നിന്നുള്ള യുവതിയെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിൽ എത്തിച്ചതിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു. ഈ കൊലപാതകത്തിന് ശേഷമാണ് കടവന്ത്രയിൽ നിന്നുള്ള യുവതിയെ പത്തനംതിട്ടയിൽ നര ബലിക്കായി കൊണ്ടുവന്നത്. കുടുംബത്തിന് ഐശ്വര്യവും ധന അഭിവൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു ക്രൂര കൃത്യം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിന് പുറത്തുള്ള ചില സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നരബലി നടത്തിയതായി കേട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇത്തരത്തില്‍ നരബലി നടത്തുന്നത് അധികം കേട്ടു കേഴ്വി ഇല്ലാത്ത കാര്യമാണ്.  

Exit mobile version