രണ്ടുവർഷം മുൻപ് കാണാതായ ഫിറോസ്ബാദ് സ്വദേശിയായ 16 കാരിയെ കാമുകനും കുടുംബാംഗങ്ങളും ചേർന്ന് കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തി. പെൺകുട്ടിയുടെ കൊലപാതകത്തില്‍ കാമുകൻ ഗൗരവ് സിംഗ് പിതാവ് ചന്ദ്രബാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗൌരവ് സിംഗും പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇവരുടെ ബന്ധത്തെ കുറിച്ച് അറിവുണ്ടായിരുന്നു. ഒരു ദിവസം പെട്ടന്ന് പെൺകുട്ടിയെ കാണാതായി. ഇരുവർക്കുമിടയിലെ പ്രണയം അറിയാവുന്നതു കൊണ്ട് തന്നെ മകളെ ഗൗരവസിംഗ് കടത്തിക്കൊണ്ടുപോയി എന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതി നൽകി അധികം വൈകാതെ ഇയാളും കുടുംബവും സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. ഗൗരവ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. ഒടുവിൽ ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഗൗരവനെയും അച്ഛനെയും പോലീസ് പിടികൂടുന്നത്. അപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അറിയുന്നത്.
പെൺകുട്ടി വിവാഹത്തിന് സമ്മർദ്ദം ചെലുത്തി എന്നും ഇതാണ് കൊലപാതകം നടത്താൻ തന്നെ പ്രേരിപ്പിച്ചത് എന്നും ഗൌരവ് സിങ് പോലീസിനോട് തുറന്നു സമ്മതിച്ചു. 2020 നവംബർ 21 നാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുമായുള്ള അടുപ്പത്തിന് ഗൗരവന്റെ വീട്ടുകാർ എതിരായിരുന്നു. എന്നാൽ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി പെൺകുട്ടി നിരന്തരം ഗൗരവനെ നിർബന്ധിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് ഗൗരവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനുശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം സ്വന്തം മുറിയിൽ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു. പോലീസ് കേസെടുത്തു എന്നറിഞ്ഞതോടെ ഇവർ നാടു വിട്ടു പോവുക ആയിരുന്നു. ഡൽഹി , യുപി , ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഗൗരവന്റെ മുറിയിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി.