കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നരബലിയിൽ ഓരോ നിമിഷവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. പത്മയെ കൊന്നതിനു ശേഷം ഭർത്താവായ ഭഗവത് സിംഗിനെക്കൂടി കൊലപ്പെടുത്താൻ ലൈലയുമായി ചേർന്ന് ഷാഫി പദ്ധതി ഇട്ടിരുന്നതായി ലൈല പോലീസിനോട് പറഞ്ഞു. പത്മയെ നരബലി നൽകിയതിനു ശേഷം ഭഗവത് സിംഗ് ഇതേക്കുറിച്ച് പുറത്തു പറയുമോ എന്ന ഭയം ഷാഫിക്കും ലൈലക്കും ഉണ്ടായിരുന്നു. ഇതോടെയാണ് ഭഗവത് സിംഗിനെക്കൂടി കൊലപ്പെടുത്താൻ ഷാഫിയും ലൈലയും ചേര്‍ന്ന് പദ്ധതി ഇട്ടത്.
റോസിലിയെയും പത്മയെയും കൊലപ്പെടുത്തിയതിനു ശേഷം അവരുടെ മാംസം അറുത്തു മാറ്റി കറിവെച്ച് ഭക്ഷിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചത് ലൈലയാണ്. ബലി നല്കിയ മാംസം പ്രസാദമാണെന്നും ഇത് മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി പറഞ്ഞതായി ലൈല പറയുന്നു. അതേ സമയം ഈ വിവരങ്ങള്‍ പര്യുമ്പോള് പോലും ഒരു ഇല്ലാതെയാണ് ലൈല സംഭവങ്ങൾ വിവരിച്ചത്.
ആഭിചാര കർമ്മം നടത്തുന്നതിന് വേണ്ടി മൂന്നുലക്ഷത്തോളം രൂപയാണ് ഷാഫിക്ക് ലൈലയും ഭഗവത് സിംഗും ചേർന്ന് നൽകിയത്. റോസ്ലിയെ ബലി നൽകിയിട്ടും പാപം തീർന്നിട്ടില്ല എന്നും അതുകൊണ്ട് ഒരാളെ കൂടി കുരുതി കൊടുക്കണം എന്ന് പറഞ്ഞാണ് പത്മയെ ബലി നൽകാനായി വീട്ടിലെത്തിച്ചത്.
റോസ്ലീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം 56 കഷ്ണങ്ങളാക്കി വെട്ടി നുറുക്കി ആണ് കുഴിച്ചിട്ടത്. പത്മയെ 20 കഷണങ്ങളാക്കിയാണ് മുറിച്ചത്.
ഇരുവരെയും മറവ് ചെയ്തിരുന്ന സ്ഥലത്ത് മഞ്ഞൾ നട്ടിരുന്നു.
ഇലന്തൂർ കേസിൽ മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായെങ്കിലും എല്ലാ തെളിവുകളും ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് കരുതുന്നത്. മുൻപും ഇത്തരത്തിൽ ആളുകളെ ഇവരുടെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.