ഭീകരരുടെ വെടിയേറ്റിട്ടും പിന്തിരിഞ്ഞോടാതെ ഭീകരരെ കൊലപ്പെടുത്തുന്നതു വരെ സൈന്യത്തിന്റെ ഒപ്പം നിലയുറപ്പിച്ച സൂം വാത്തകളില്‍ ഇടം പിടിച്ചു. അതീവ ഗുരുതരമായി പരിക്കു പറ്റിയ സൂം ഇപ്പോൾ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്.
ജമ്മു കാശ്മീരിലെ ആനന്ദ് നാഥ് ജില്ലയിലെ കോക്കർ നാഗില്‍ ഉള്ള ഒരു വീട്ടില്‍
ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്
സൈന്യം ഇറങ്ങി പുറപ്പെട്ടത്. ഭീകരരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി സൈന്യത്തിന്റെ ഒപ്പം മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചത് സൂം ആയിരുന്നു. പിന്നീട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കിയ വീട്ടിനുള്ളിലേക്ക് സേന സൂമിനെ അയച്ചു. റൂമിനുള്ളിൽ ഭീകരവാദികളെ കണ്ടെത്തിയ സൂം അവരെ ആക്രമിച്ചു. ഇതോടെ ഭീകരര്‍ സൂമിന് നേരെ വെടിയുതിർത്തു. ഭീകരവാദികളിൽ നിന്നും രണ്ടു തവണ സൂമിന് വെടിയേറ്റു. പക്ഷേ വെടി കൊണ്ടെങ്കിലും ആക്രമണം അവസാനിപ്പിക്കാൻ സൂം തയ്യാറായില്ല. ഈ സമയം സൈനികർ അവിടെ എത്തി ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. ഒടുവിൽ രണ്ട് ലഷ്കര്‍ ഈ തൊയ്ബ ഭീകരവാദികൾ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭീകര വാദികളുമായി നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്ക് പറ്റിയ സൂം ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
സൈന്യത്തിന്റെ ഭാഗമായ സൂം ഭീകരവാദികളെ കണ്ടെത്തുന്നതിനും അവരെ ആക്രമിക്കുന്നതിനും പ്രത്യേക പരിശീലനം സൃഷ്ടിച്ച നായയാണ്. ഇവയ്ക്ക് ഭീകരവാദികളെ ആക്രമിച്ച് കീഴടക്കുന്നതിന് പ്രത്യേക കഴിവ് തന്നെയുണ്ട്. ഇതിനുമുൻപും ഭീകരവാദികളെ കീഴടക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള നായ ആണ് സൂം. നിലവില്‍ ആശുപത്രിയിൽ തുടരുന്ന സൂം ആരോഗ്യനില തരണം ചെയ്തു വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു.