യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ ഗ്ലാസ്; അമ്പരന്ന് ഡോക്ടർമാർ

ബീഹാറിലെ ബേട്ടിയയിൽ നിന്നുള്ള 22 കാരനായ ഒരു യുവാവിന്റെ വയറിനുള്ളിൽ നിന്ന് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തു. അതി ഘടിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തു വരികയും ചെയ്തതോടെയാണ് യുവാവ് ആശുപത്രിയിൽ എത്തി ഡോക്ടറെ സന്ദർശിച്ചത്.

യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ ഗ്ലാസ്; അമ്പരന്ന് ഡോക്ടർമാർ 1

തുടർന്ന് യുവാവിന്റെ വയറു സ്കാൻ ചെയ്ത ഡോക്ടർമാർ ശരിക്കും ഞെട്ടിപ്പോയി. യുവാവിന്റെ വയറിനുള്ളിൽ അവർ കണ്ടെത്തിയത് 5.5 ഇഞ്ച് നീളമുള്ള ഒരു സ്റ്റീൽ ഗ്ലാസ് ആണ്. 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീല്‍ ഗ്ലാസ്സ് ഇയാളുടെ വയറ്റിൽ കുടുങ്ങിക്കിടക്കുന്നതാണ് ഡോക്ടർമാർ കണ്ടത്. ശരിക്കും ഈ ഗ്ലാസ് എങ്ങനെ ഇയാളുടെ വയറിനുള്ളിൽ പെട്ടു എന്ന് ഡോക്ടർമാർ അമ്പരന്നു പോയി. ഉടന്‍ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടർന്ന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്റ്റീൽ ഗ്ലാസ് പുറത്തെടുത്തത്. 11 ഡോക്ടർമാരുടെ സംഘം നടത്തിയ ശാസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുക്കനായത്. കൊളോസ്റ്റമിയിലൂടെയാണ് ഈ ഗ്ലാസ് വയറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. കുടലിന്റെ ഉള്ളിൽ ദ്വാരം ഉണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയ്ക്ക് ആണ് കൊളോസ്റ്റമി എന്ന് വിളിക്കുന്നത്. ഡോക്ടർ ഇന്ദ്രശേഖർ കുമാറാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

മദ്യലഹരിയിൽ ആയിരുന്ന യുവാവ് ശരീരത്തിനുള്ളിലേക്ക് ഗ്ലാസ് തിരിക്ക് കയറ്റി എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഇതിലെ ഏറ്റവും വിചിത്രമായ കാര്യം ഈ ഗ്ലാസ് വിഴുങ്ങിയ കാര്യം 22 കാരന് ഓർമ്മ ഇല്ല എന്നതാണ്. അടിയന്തരമായ ശസ്ത്രക്രിയ നടത്തിയത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

Exit mobile version