കുടുംബത്തിൽ ഐശ്വര്യവും ധനവും കുമിഞ്ഞു കൂടും എന്ന് തെറ്റിദ്ധരിപ്പിച്ച് ശിഹാബ് എന്ന മുഹമ്മദ് ഷാഫിയും ലൈലയും ഭർത്താവായ ഭഗവൽ സിംഗിന്റെ മുന്നിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാഗ്യം വർദ്ധിക്കുമെന്ന് ഇയാൾ ലൈലയെയും ഭഗവത് സിംഗിനെയും തെറ്റിദ്ധരിപ്പിച്ചു. കൂടുതൽ അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ നരബലി കൂടിയ തീരു എന്ന് ഇയാൾ ദമ്പതികളെ ധരിപ്പിച്ചു. മാത്രമല്ല ഇതിനായി സ്ത്രീകളെ എത്തിച്ചു നൽകിയതും ഷാഫി തന്നെയാണ്. ദമ്പതികളിൽ നിന്നും ഇതിന്റെ പേരിൽ ഷാഫി ലക്ഷങ്ങൾ കൈപ്പറ്റി.
ലോട്ടറി വിൽപ്പനക്കാരായ റോസ്ലിയും പത്മയുമാണ് ഇരകളായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും മറ്റു സ്വർണാഭരണങ്ങളും ഷാഫി കൈക്കലാക്കിയിരുന്നു. അതീവ ക്രൂരമായ ഇരുവരുടെയും കൊല നടത്തിയത്. റോസിലിയെയും പത്മയെയും കട്ടിലിൽ കെട്ടിയിട്ടതിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കഴുത്ത് അറുത്തത് ഭഗവത് സിംഗിന്റെ ഭാര്യ ലൈലയാണ്. രണ്ട് സ്ത്രീകളുടെയും ദേഹമാസകലം കത്തികൊണ്ട് മുറിവേൽപ്പിച്ചു. ജനനേന്ദ്രിയത്തിൽ കത്തികൊണ്ട് മുറിവുണ്ടാക്കിയതിനു ശേഷം ഈ രക്തം പാത്രത്തിൽ ശേഖരിച്ചു വീടിന്റെ ഉള്ളിൽ തളിച്ചു.
ആഭിചാര പൂജ നടത്തിയതിനു ശേഷം മൃതദേഹങ്ങൾ മുറിച്ച് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ജൂണിലാണ് റോസിലിയെ കൊലപ്പെടുത്തിയത്. എന്നാൽ ശാപം മൂലം ആദ്യത്തെ നരബലി വേണ്ട വിധം ഫലിച്ചില്ല എന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പത്മയെ കൊലപ്പെടുത്താൻ തിരുവല്ലയിൽ എത്തിക്കുന്നത്. ഇവരെയും റോസ്ലിയെയും കൊന്ന അതേ രീതിയിൽ തന്നെ അവലംബിച്ചു. ക്രൂരമായി കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
പത്മയുടെ തിരോധാനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുൾ പുറം ലോകം അഴിയുന്നത്. അതേസമയം കൂടുതൽ പേർ ഇവരുടെ കൊലക്കത്തിക്ക് ഇരകളായിട്ടുണ്ടോ എന്ന് കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.