ഈ ഹാൻഡ് പൈപ്പിൽ നിന്നും പുറത്തു വരുന്നത് വെള്ളമല്ല, നല്ല ഒന്നാന്തരം മദ്യം; സംഭവം ഇങ്ങനെ

കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിന് മോട്ടറുകൾ ഉപയോഗിക്കുന്നത് വളരെ സർവസാധാരണമായ കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ മോട്ടറുകൾ ഇല്ലാത്ത ഇടങ്ങളിൽ ഹാൻഡ് പമ്പുകളുടെ സഹായത്തോടെ വെള്ളം സ്വയം പമ്പ് ചെയ്തു എടുക്കുകയും ചെയ്യാറുണ്ട്. ഇത് കേരളത്തിന് പുറത്തുള്ള സംസ്ഥാങ്ങളിൽ സർവ്വസാധാരണമായ കാഴ്ചയാണ്.  എന്നാൽ ഇപ്പോൾ പറഞ്ഞു വരുന്നത് അത്തരമൊരു പമ്പിനെക്കുറിച്ച് അല്ല . ഇതിന്റെ പ്രവർത്തനം സാദാ പാമ്പിനെപ്പോലെ ആണെങ്കിലും ഈ ഹാൻഡ് പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്താൽ പുറത്തേക്ക് വരുന്നത് വെള്ളമല്ല മറിച്ച് മദ്യമാണ് എന്ന് മാത്രം.

ഈ ഹാൻഡ് പൈപ്പിൽ നിന്നും പുറത്തു വരുന്നത് വെള്ളമല്ല, നല്ല ഒന്നാന്തരം മദ്യം; സംഭവം ഇങ്ങനെ 1

മധ്യപ്രദേശിലുള്ള ഗുണ ജില്ലയിലെ ഭാൻ പുര ഗ്രാമത്തിൽ നിന്നുമാണ് ഇത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇവിടെ അനധികൃതമായി
നടന്നു വന്നിരുന്ന ഒരു മദ്യശാല റെഡ് ചെയ്തപ്പോഴാണ് ഹാൻഡ് പൈപ്പിൽ നിന്ന് മദ്യം വരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഈ റെയ്ഡിനിടയില്‍ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ 8 ഡ്രം മദ്യമാണ് പിടികൂടിയത്. ഈ ഡ്രമ്മിന്റെ മുകളിൽ ഒരു ഹാൻഡ് പൈപ്പ് സ്ഥാപിച്ചിരുന്നു. ആദ്യം സംശയം തോന്നിയിരുന്നില്ലെങ്കിലും പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ്  ഹാൻഡ് പമ്പിൽ നിന്നുമാണ് ഇവർ മദ്യം ശേഖരിക്കുന്നതെന്ന് കണ്ടെത്തിയായത്. സംശയം തോന്നിയ ദ്യോഗസ്ഥർ ഇത് പമ്പ് ചെയ്തു നോക്കിയപ്പോഴാണ് മദ്യം പുറത്തേക്ക് വരുന്നത് കാണുന്നത്.

 ഇവിടെയുള്ള ഒരു ഫാമില്‍ കാലിത്തീറ്റ സൂക്ഷിച്ചിരുന്ന ഇടത്തും ഇത്തരത്തിൽ നാടൻ വാറ്റ് ഒളിപ്പിച്ചു വച്ചിട്ടുള്ളത് അധികൃതർ കണ്ടെത്തി. മദ്യം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഭൂഗർഭ അറ ഉണ്ടാക്കുകയും അതിനു മുകളിൽ സംശയം തോന്നത്ത തരത്തില്‍ ഹാൻഡ് പമ്പ് ഫിറ്റ് ചെയ്യുകയും ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മദ്യം കണ്ടെത്തിയത്.

Exit mobile version