അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം അപ്രതീക്ഷിതമായി തേടിയെത്തിയ സന്തോഷത്തിലാണ് മൈനാഗപ്പള്ളി ഷാനവാസ് മൻസിൽ പൂക്കുഞ്ഞ്. ജീവിതം ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയാണ് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പൂക്കുഞ്ഞിന്‍റെ ജീവിതം. കാരണം അന്നേദിവസം ബാങ്കിൽ നിന്നും ജെപ്റ്റി നോട്ടീസ് കിട്ടി ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ തകര്‍ന്നിരിക്കുമ്പോഴാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കാണ് എന്ന് പൂക്കുഞ്ഞ് അറിയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് മീൻ വില്പന നടത്തി തിരികെ വരുമ്പോഴാണ് മൈനാകപ്പള്ളി പ്ലാമൂട്ടിൽ ചന്തിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികണ്ണില്‍ നിന്നും ലോട്ടറി എടുക്കുന്നത്. ലോട്ടറിയുമായി വീട്ടിലെത്തി അല്പം സമയം കഴിഞ്ഞ് 2 മണിയോടെ കരുനാഗപ്പള്ളി കോർപ്പറേഷൻ ബാങ്ക് കുറ്റിവട്ടം ശാഖയിൽ നിന്ന് പൂക്കുഞ്ഞിന് ജപ്തി നോട്ടീസ് കിട്ടി. വീട് വയ്ക്കുന്നതിനു വേണ്ടി എട്ടു വർഷം മുമ്പ് ബാങ്കിൽ നിന്നും എടുത്ത 7.45 ലക്ഷം രൂപ കുടിശ്ശിക അടക്കം 9 ലക്ഷത്തോളം ആയി മാറിയിരുന്നു. ഇതോടെയാണ് ജപ്തി നോട്ടീസ് ലഭിക്കുന്നത്.
മാനസികമായി തകർന്ന് ഇനി എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഉച്ചയ്ക്കെടുത്ത എ ഇസഡ് 9 0 7 0 4 2 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് വിവരം അറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് തന്നെ തേടി 70 ലക്ഷത്തിന്റെ മഹാഭാഗ്യം എത്തിയതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് പൂക്കുഞ്ഞ്.