21 കാരന്‍റെ ഒപ്പം നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തി ഹണി ട്രാപ്പിലൂടെ ശ്രമിച്ച യുവതി ഒടുവിൽ പോലീസ് പിടിയിലായി. ഇവർ 71ൽ നിന്നും 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇവർ മൂന്നു ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. എരുമപ്പെട്ടി തിപ്പലശ്ശേരി സ്വദേശിനിയായ രാജി എന്ന 35 കാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ രാജി ഈ കേസിൽ രണ്ടാം പ്രതിയാണെന്നും കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. ചാവക്കാട് പോലീസിന് 71 കാരന്‍ നൽകിയ പരാതിയിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
71 കാരനിൽ നിന്നും യുവതിയും സംഘവും തവണകളായി മൂന്നു ലക്ഷം രൂപയോളം കൈപ്പറ്റിയിരുന്നു. രാജി കുന്നംകുളത്തിനടുത്ത് ഒരു ബ്യൂട്ടീഷൻ സ്ഥാപനം നടത്തുന്നുണ്ട്. ഇവിടെവച്ചാണ് 71 കാരന്റെ ഒപ്പമുള്ള നഗ്ന ചിത്രങ്ങൾ പകർത്തുന്നത്. ഈ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുവൊന്നും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞാണ് രാജിയും സംഘവും വയോധികനിൽ നിന്നും പണം തട്ടിയത്. ഇവർ ആദ്യം ഇയാളിൽ നിന്ന് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നൽകാൻ അയാൾ തയ്യാറായിരുന്നില്ല. പിന്നീട് പലപ്പോഴായി ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപയോളം കൈപ്പറ്റി. 71കാരി രാജിയെ പരിചയപ്പെടുന്നത് ചാവക്കാട് തന്നെയുള്ള അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴിയാണ്. 71 കാരന്‍ കഴിഞ്ഞ 50 വർഷത്തോളം വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ടെന്ന് മനസ്സിലാക്കുകയാണ് രാജി സുഹൃത്തുക്കളുടെ ഒപ്പം ചേർന്ന് ഹണി ട്രാപ്പ് ഒരുക്കിയത്. എന്നാൽ ഈ തട്ടിപ്പിന് കളം ഒരുക്കിയ വ്യക്തി ഇപ്പോഴും ഒളിവിൽ ആണെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.