അമ്മയുടെ ചികിത്സയ്ക്ക്, ക്രൌഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം ഒന്നര വർഷത്തിനു ശേഷം തിരികെ നൽകി യുവാവ് മാതൃകയായി

ഓരോ ദിവസവും പലവിധ പ്രശ്നങ്ങൾ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും കുറിച്ച് നമുക്കറിയാം. ചിലർ പ്രശ്ന പരിഹാരത്തിനുള്ള ധനം സമാഹരിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് രീതി പിന്തുടർന്നു പോരാറുണ്ട്. എന്നാൽ അതുവഴി ലഭിച്ച പണം സാമ്പത്തിക ബുദ്ധിമുട്ട് മാറുമ്പോൾ സഹായിച്ചവർക്ക് തിരിച്ചു നൽകുന്നവർ വളരെ വിരളമാണ്. ഗുരുതരാവസ്ഥയിലായ അമ്മയുടെ ചികിത്സാ ചെലവിനു വേണ്ടി ലഭിച്ച പണം സഹായിച്ചവർക്ക് ഒന്നരവർഷത്തിനുശേഷം യുവാവ് തിരികെ നൽകി എന്ന വാർത്ത ഇതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമർഹിക്കുന്നു.

അമ്മയുടെ ചികിത്സയ്ക്ക്, ക്രൌഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം ഒന്നര വർഷത്തിനു ശേഷം തിരികെ നൽകി യുവാവ് മാതൃകയായി 1

ഒരു അവശ്യഘട്ടത്തിൽ സഹായിച്ചവർക്ക് യുവാവ് പണം തിരികെ നൽകിയ വിവരം കമാല്‍ സിംഗ്  എന്ന എൻജിനീയർ സോഷ്യൽ മീഡിയയിലൂടെയാണ് പുറംലോകത്തെ  അറിയിച്ചത്. വളരെ അപ്രതീക്ഷിതമായി ഫോണ്‍ പേ മുഖേന അജ്ഞാതനായ ആരോ ഒരാൾ 201 രൂപ അയച്ചിരിക്കുന്നുവെന്ന് മെസ്സേജ് കിട്ടുമ്പോഴാണ് കമാൽ സിംഗ് ഈ പണം എവിടെ നിനിന്നും വന്നു എന്ന് അന്വേഷിക്കുന്നത്. പിന്നീട് അദ്ദേഹം ഫോൺ പേയിലെ ചാറ്റ് നോക്കിയപ്പോഴാണ് 2021 ജൂലൈ 7ന് 201 രൂപ പണം അയച്ച വ്യക്തിക്ക് കമാൽ അയച്ചത് ശ്രദ്ധയിൽപ്പെടുന്നത്. സമൂഹമാധ്യമം വഴി പ്രചരിക്കപ്പെട്ട ക്രൗൺ ഫണ്ടിങ് അപേക്ഷയിലേക്കാണ് കമാൽ സിംഗ് പണം അയച്ചത്.

അമ്മയുടെ ചികിത്സയ്ക്ക്, ക്രൌഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം ഒന്നര വർഷത്തിനു ശേഷം തിരികെ നൽകി യുവാവ് മാതൃകയായി 2

ചെറിയ തുക ആണെങ്കിൽ പോലും പണം അയച്ച വ്യക്തിയെ കമാല്‍ സിംഗ് നേരിട്ട് വിളിച്ച് സംസാരിച്ചു. തന്റെ അമ്മയുടെ രോഗം ഭേദമായെന്നും ഇപ്പോൾ തന്റെ ബിസിനസ് വളരെ നന്നായി പോകുന്നുവെന്നും ഇയാൾ കമാൽ സിംഗിനോട് പറഞ്ഞു. നിലവിൽ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറിയതിനാൽ അന്ന് പണം നൽകിയവർക്കെല്ലാം സഹായിച്ച തുക തിരികെ നൽകുകയാണെന്നും ഈ യുവാവ് അറിയിച്ചു. പണം കൈവശപ്പെടുത്തിയാൽ പിന്നീട് തിരികെ നൽകാൻ മടിക്കുന്ന സമൂഹത്തിന് യുവാവിന്റെ ഈ സത്യസന്ധത ഒരു മാതൃകയാണെന്ന് കമാൽ സിംഗ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെ അറിയിച്ചു.

Exit mobile version