നിയമലംഘനത്തിൽ അകപ്പെട്ട് ഉയർന്നു വന്ന വിവാദം തങ്ങളുടെ ജീവിതത്തിൽ വളരെ വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയത് പ്രമുഖ ട്രാവൽ വ്ലോഗ്സ് ആയ ഈ ബുൾ ജെറ്റ് സഹോദരന്മാർ. മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇത്തരമൊരു പ്രതികരണം നടത്തിയത്.
തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ വിവാദങ്ങൾ മൂലം വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് അവർ പറയുന്നു. വിവാദം ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ. പല ബിസിനസ് തുടങ്ങിയതും പൊട്ടി. ലാഭം പ്രതീക്ഷിച്ചല്ല എന്തെങ്കിലും ചെയ്യുന്നതെന്നും എബിനും ലിബിനും പറഞ്ഞു.
പലപ്പോഴും ഉറങ്ങാൻ പോലും സമയമില്ലാത്ത ജീവിതമാണ്. ഒരു സ്ഥലത്ത് വണ്ടി ഒതുക്കി ഉറങ്ങാം എന്ന് വിചാരിക്കുമ്പോൾ അതിന്റെ ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടെന്ന് തെറ്റിദ്ധരിച്ച് ആളുകൾ അവിടുന്ന് മാറാൻ ആവശ്യപ്പെടും. അങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകും. ബസ് പണിക്കാരനും ലോറി പണിക്കാരനും എങ്ങനെയാണ് അവരുടെ വാഹനം കൊണ്ടുപോകുന്നത് അതുപോലെ ഒരു ജീവിതമാണ് തങ്ങളുടെതെന്ന് അവർ പറയുന്നു.
തുടർച്ചയായി വാഹനം ഓടിക്കുന്നത് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ട്. വാൻ ലൈഫ് മാത്രം ചെയ്യണം എന്നു ആഗ്രഹിക്കുന്നവരല്ല തങ്ങൾ. പക്ഷേ ഇത് കുറച്ചുപേർ ചെയ്യണം, അപ്പോഴാണ് ഇത് വിജയമായി മാറുക. എല്ലാവരും നല്ലത് പറയണം എന്നില്ല. യൂട്യൂബിൽ ഉണ്ടായ വ്യൂവേഴ്സ് ഏഴ് ലക്ഷത്തിൽ നിന്നും 20 ലക്ഷം ആയത് വലിയ ആഘോഷമാക്കിയിട്ടില്ല. സ്നേഹിക്കുന്ന അതിൽ അഹങ്കരിക്കേണ്ട കാര്യമില്ല. സത്യം നമ്മുടെ ഭാഗത്താണെങ്കിൽ ഏതറ്റം വരെയും പോയി നീതി കിട്ടും എന്നാണ് വിശ്വസിക്കുന്നത്. അതിൽ ഒരുതരത്തിലുമുള്ള ആശങ്കയുമില്ല. തങ്ങളുടെ ഫോൺ പിടിച്ചുവെച്ചതിനു ശേഷം അത് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു.