കോട്ടുവാ ആള് നിസ്സാരക്കാരനല്ല; ഇത് പല രോഗങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നേ മതിയാകൂ
നമ്മളെല്ലാവരും കോട്ടുവ ഇടുന്നവരാണ്. പലപ്പോഴും അത് നിയന്ത്രിക്കാൻ പോലും കഴിയാറില്ല. ഉറക്കം വരുമ്പോഴും , ക്ഷീണം അനുഭവപ്പെടുമ്പോഴും ആണ് നമ്മള്‍ സാധാരണയായി കോട്ടുവ ഇടാറുള്ളത്. മടിച്ചിരിക്കുമ്പോഴും കോട്ടുവാ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുപോലെ മയക്കം വരുമ്പോഴും ഒക്കെ കോട്ടുവായിലൂടെ അത് നമ്മൾ ചുറ്റുമുള്ളവരെ അറിയിക്കാറുണ്ട്. അമിതമായി ചൂടാകുന്ന തലച്ചോറിനെ ഒരു പരിധിവരെ തണുപ്പിക്കാൻ കോട്ടുവാ സഹായിക്കുകയും ചെയ്യും. കോട്ടുവാ ഇടുന്നതിലൂടെ ചെവിയിലെ സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. എന്നാൽ കോട്ടുവാ ഇടുന്നതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരിൽ കൂടുതലായി കോട്ടുവാ ഇടുന്നതായി കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം ചില മരുന്നുകള്‍ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയാണ് എന്നതുകൊണ്ടാണ്. എപ്പോഴും ആശങ്കപ്പെടുന്നവർ കോട്ടുവാ ഇടാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും രക്തസമ്മർദ്ദം ഉണ്ടാക്കുന്നതിന് ഇത് ഇടയാക്കുന്നു. കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായി പറയപ്പെടുന്നുണ്ട്.
കൂടുതലായി കോട്ടുവാ ഇടുന്നത് ഹൃദയത്തിന് ചുറ്റും രക്തസ്രാവം ഉണ്ടെന്നതിന്‍റെ മുന്നറിയിപ്പാണ്. പ്രമേഹ രോഗികൾ അമിതമായി കോട്ടുവാ ഇടുന്നത്തിലൂടെ ത്രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന്റെ
സൂചന ശരീരം തരുന്നതാണ് എന്നു പറയപ്പെടുന്നു. മറ്റൊന്ന് ബ്രെയിൻ ട്യൂമർ ഉള്ളവർ അധികമായി കോട്ടുവാ ഇടാറുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കരൾ രോഗമുള്ളവരും തുടർച്ചയായി കോട്ടുവാ ഇടാറുണ്ട്. അതുകൊണ്ട് മനസ്സിലാക്കുക കോട്ടുവാ ആള് അത്ര നിസ്സാരക്കാരനല്ല. ഇത് മിക്കപ്പോഴും പല രോഗങ്ങളുടെയും ലക്ഷണമായി ശരീരം നല്‍കുന്ന മുന്നറിയിപ്പായി കണ്ട് ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.