ഈജിപ്തിലെ രാജാവായിരുന്ന തുത്തൻഖാമന്റെ ശവകുടീരം ഇപ്പോഴും പൂർണമായി ചുരുളഴിയാത്ത ഒരു നിഗൂഢതയാണ്. 3000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ശവകുടീരത്തെ ഏറെ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് ഈജിപ്തിലെ രാജ്ഞിയും തുത്തൻഖാമന്റെ രണ്ടാനമ്മയുമായ നെഫ്രിറ്റിറ്റിയെ അദ്ദേഹത്തിന്റെ ശവകുടീരത്തിന് ചേർന്നുള്ള അറിവിലാണ് സംസ്കരിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് ഏറ്റവും ഇതില്‍ പുതിയത്.
ബിസി 14ആം നൂറ്റാണ്ടിലാണ് നെഫ്രിറ്റിറ്റി മരണപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ക്ലിയോപാട്രയെ പോലെ തന്നെ രൂപ ഭംഗിയുടെ പേരിലാണ് നെഫ്രിറ്റിറ്റി പ്രശസ്ത. ഇവർ തുത്തൻകാമന്റെ രണ്ടാനമ്മയാണ് എന്നാണ് കരുതുന്നത്. ഇവരെ പുത്തൻഖാമന്റെ കല്ലറയോട് ചേർന്നാണ് സംസ്കരിച്ചിരിക്കുന്നത് എന്നാണ് ലോകപ്രശസ്ത പുരാവസ്തു ഗവേഷകർ ചില പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചിരിക്കുന്നത്. തുത്തൻഖാമന്റെ ശവകുടീരത്തിനുള്ളിൽ ഉള്ള വിശുദ്ധമായ കൊത്തുപണികൾ ഇത് ശരിവെക്കുന്നതായും അവർ അവകാശപ്പെടുന്നു. പക്ഷേ ഇതുവരെ അതിനെ സാധൂകരിക്കുന്ന കൂടുത്തല്‍ തെളിവുകളൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ഇപ്പോൾ ലഭിച്ചിരിക്കുന്ന മമ്മിയുടെ മുഖചിത്രങ്ങൾക്ക് നെഫ്രിറ്റിറ്റിയുടെ രൂപത്തിനോട് വലിയ സാമ്യമുണ്ട്. ഇതിൽ നിന്നും നെഫ്രിറ്റിറ്റിയുടെ രൂപത്തിനോട് സാദൃശ്യമുള്ള പെയിന്റിംഗ് കണ്ടെത്തിയിരുന്നു. അതേസമയം വലിയൊരു വിഭാഗം അവകാശപ്പെടുന്നത് തുത്തൻഖാമന്റെ ശവകുടീരം നെഫ്രിറ്റിറ്റിക്കു വേണ്ടി തയ്യാറാക്കിയ വളരെ വിപുലമായ ഒരു ശവകുടീരത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും എന്നാണ്.
എന്നാല്‍ ഇത് ആദ്യമായിട്ടാണ് തുൻഖാമന്റെ ശവകുടീരത്തിന് അടുത്ത് നെഫ്രിറ്റിറ്റിയുടെ ശരീരം മറവ് ചെയ്തിരിക്കുന്നു എന്ന തിയറി ശാസ്ത്രകാരന്മാർ മുന്നോട്ടു വയ്ക്കുന്നത്. തുത്തൻഖാവനെ കുറിച്ച് തന്നെ ഇതുവരെ ശാസ്ത്രം പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല എന്നിരിക്കെ അഴകിന്റെ റാണിയായ നെഫ്രിറ്റിറ്റി കൂടി തുത്തൻഖാമന്റെ പേരിനോട് ചേര്‍ന്നു വരുന്നത് തികഞ്ഞ കൗതുകത്തോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്.