കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത പ്രൈവറ്റ് ജറ്റിൽ പറന്നിറങ്ങിയ അതിഥിയെക്കണ്ട് എയർപോർട്ട് ജീവനക്കാർ ഞെട്ടി; യാത്രക്കാരനെ തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ അമ്പരന്നു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എയർ ടാക്സിയിൽ ഒരു അതിഥി എത്തി.  കോടീശ്വരന്മാർ സഞ്ചരിക്കുന്ന എയർ ടാക്സിയാണ് വിസ്ത ജെറ്റ്. ഇതിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയത് വിവാദ ജർമൻ സ്വിസ് വ്യവസായിയായ ഫെഡറിക് ക്രിസ്ത്യൻ ഫ്ലിക് ആയിരുന്നു. ജർമ്മനിയിലെ അതിസമ്പന്നമായ കുടുംബത്തിലെ ഇപ്പോഴത്തെ അവകാശിയാണ് അദ്ദേഹം. നാസി ഭരണകൂടത്തിന് ആയുധവും പണവും നൽകി സഹായിച്ച ഫ്രാഡെറിക് ഫ്ലിക്കിന്റെ കൊച്ചു മകനാണ് വിവാദ ജർമൻ വ്യവസായിയായ ക്രിസ്ത്യൻ ക്ലിക്ക്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത പ്രൈവറ്റ് ജറ്റിൽ പറന്നിറങ്ങിയ അതിഥിയെക്കണ്ട് എയർപോർട്ട് ജീവനക്കാർ ഞെട്ടി; യാത്രക്കാരനെ തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ അമ്പരന്നു 1

പ്രത്യേകമായി ചാർട്ടർ ചെയ്ത വിമാനത്തിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. കൊല്ലം പരവൂരിലുള്ള ആയുർവേദ ചികിത്സാകേന്ദ്രമായ രസായന കളരിയിലേക്കാണ് പോയത്. ബിജെടീ 199 ആര്‍ ബൊംബാര്‍ഡിയന്‍ ഗ്ലോബല്‍  6000 വിമാനത്തിലാണ് അദ്ദേഹം ഭാര്യയുടെ ഒപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത പ്രൈവറ്റ് ജറ്റിൽ പറന്നിറങ്ങിയ അതിഥിയെക്കണ്ട് എയർപോർട്ട് ജീവനക്കാർ ഞെട്ടി; യാത്രക്കാരനെ തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ അമ്പരന്നു 2

8200 കോടി രൂപ മൂല്യമുള്ള കലാസൃഷ്ടികൾ ഉൾപ്പെടെയുള്ള വൻ ശേഖരത്തിന്റെ ഉടമയാണ് ഇദ്ദേഹം. വ്യാഴാഴ്ച രാത്രി ജനീവയിൽ നിന്നാണ് വിസ്ത ജെറ്റ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വ്യവസായികൾ ഒരാളായ ഫ്ലിക്ക് വരുന്ന വിവരം പോലീസ് പോലും അറിഞ്ഞിരുന്നില്ല എന്നാണ് വാസ്തവം. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഇത് ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക് ആണെന്ന് തിരിച്ചറിയുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് എത്തിയത് ഇത്ര വലിയ ഒരു വ്യവസായി ആണെന്ന് തിരിച്ചരിയുന്നത്.

 2004 ൽ 30 കോടി ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ ബെര്‍ലിനിലെ അതിപ്രശസ്തമായ ഹാംബർഗന്‍ ബെനോഫ് മ്യൂസിയത്തിന് ഇദ്ദേഹം വായ്പ നൽകിയത് വലിയ വിവാദമായി മാറിയിരുന്നു. ഇദ്ദേഹത്തിന്റെ കൈവശമുള്ള മോഡേൺ ആർട്ട്കളുടെ മൂല്യം 100 കോടി ഡോളറെങ്കിലും വരുമെന്നാണ് ഏകദേശ കണക്ക്.

Exit mobile version