തർക്കം തീർക്കാൻ പോയ പോലീസിന്റെ മൂക്കിടിച്ച് പരത്തി; ഒപ്പം പോയ പോലീസ് നായയെ പിടിച്ചുവെച്ച് കടിച്ചു; സംഭവം ഇങ്ങനെ

രണ്ട് യുവാക്കൾക്കിടയിൽ തർക്കം നടക്കുന്നുണ്ട് എന്ന ഫോൺ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തേക്ക് എത്തുന്നത്. അവിടെ എത്തിയപ്പോൾ രണ്ടു യുവാക്കളും ഒരു യുവതിയും തമ്മിൽ പൊരിഞ്ഞ അടി. പിടിച്ചു മാറ്റാൻ ചെന്ന് പോലീസിനും കിട്ടി മൂക്കിനൊരിടി. രണ്ടു പോലീസുകാരുടെ കയ്യിൽ തർക്കം നിൽക്കുന്നില്ലന്ന് കണ്ട അവർ കൂടുതല്‍ പോലീസിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഈ സമയം ഒപ്പം എത്തിയ പോലീസ് നായയെയും ബഹളക്കാർ വെറുതെ വിട്ടില്ല. കൂട്ടത്തിൽ ഏറ്റവും കലി മൂത്ത ഒരു ബഹളക്കാരന്‍  പോലീസ് നായയെ പിടിച്ചു വച്ച് കടിച്ചു.

തർക്കം തീർക്കാൻ പോയ പോലീസിന്റെ മൂക്കിടിച്ച് പരത്തി; ഒപ്പം പോയ പോലീസ് നായയെ പിടിച്ചുവെച്ച് കടിച്ചു; സംഭവം ഇങ്ങനെ 1

ജർമ്മനിയിലാണ് ഹതഭാഗ്യയായ ആ പോലീസ് നായ ഉള്ളത്. അതെ സംഭവം നടന്ന ജർമനിയിലാണ്. 30 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളും 35 വയസ്സുകാരി യുവതിയും തമ്മിലാണ് തർക്കം നടന്നത്. ഈ തർക്കം പറഞ്ഞു സമാധാനിപ്പിക്കാൻ ആണ് പോലീസ് എത്തിയത്. പക്ഷേ അക്രമസക്തരായ ബഹളക്കാർ പോലീസിനെതിരെയും ചീറിയടത്തു. സംഭവം കൈവിട്ടു പോകുന്നു എന്ന് മനസ്സിലായ പോലീസ് പിന്നീട് ഏറെ ശ്രമപെട്ടു മൂന്നു പേരെയും കീഴ്പ്പെടുത്തി വിലങ്ങാണിയിച്ച് സെല്ലിൽ അടച്ചു. മയക്കുമരുന്നിന്റെ ലഹരിയിൽ ആയിരുന്ന ഇവർ ഒരുമിച്ച് ലഹരി പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വഴക്കില്‍ കലാശിച്ചത്. നാട്ടുകാർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, യൂണിഫോമിട്ട ഉദ്യോഗസ്ഥനെ മർദ്ദിക്കുക, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബഹളക്കാരന്റെ കടിയേറ്റ പോലീസ് നായക്ക് മുറിവ് പറ്റിയിട്ടില്ല. എന്നാൽ മൂക്കിന് ഇടി കിട്ടിയ പോലീസുകാരനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version