വാസന്തി ആഭിചാരക്രിയകൾ നടത്തിയത് മൂക്കറ്റം മദ്യപിച്ചതിന് ശേഷം; അസഭ്യവർഷം ചൊരിഞ്ഞും സ്ത്രീകളെയുള്‍പ്പടെ നഗ്നരാക്കിയും പൂജ

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ മലയാലപ്പുഴ വാസന്തി അമ്മ മഠത്തിലെ മന്ത്രവാദിനി വാസന്തി ആഭിചാരക്രിയകൾ നടത്തിയിരുന്നത് കുട്ടികളെ നഗ്നരാക്കിയും അസഭ്യ വർഷം ചൊരിഞ്ഞുമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവർ തനിക്ക് അത്ഭുത ശക്തിയുണ്ടെന്ന് പറഞ്ഞു പലപ്പോഴും നാട്ടുകാരെ വെല്ലുവിളിക്കുമായിരുന്നു. ബർമുഡയും ബനിയനും ആയിരുന്നു ഇവരുടെ സാധാരണയുള്ള വേഷം.

വാസന്തി ആഭിചാരക്രിയകൾ നടത്തിയത് മൂക്കറ്റം മദ്യപിച്ചതിന് ശേഷം; അസഭ്യവർഷം ചൊരിഞ്ഞും സ്ത്രീകളെയുള്‍പ്പടെ നഗ്നരാക്കിയും പൂജ 1

പൂജയ്ക്കു വേണ്ടി എത്തുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയതിനു ശേഷം ചൂരൽ പ്രയോഗവും അസഭ്യവർഷവും നടത്തുക എന്നതാണ് ഇവരുടെ പ്രധാന ചികിത്സ. തന്റെ ശരീരത്ത് ഒരു പ്രത്യേക ശക്തി കയറുമെന്നും അസഭ്യം പറയുന്നത് ആ ശക്തിയാണെന്നുമാണ് വാസന്തിയുടെ പ്രധാന വാദം.

കുറച്ചു കാലം മുമ്പ് നാട്ടുകാർ ഒഥ്ഹ്ടുകൂടി ഇവരെ ഇവിടെ നിന്ന് ഓടിച്ചു വിട്ടിരുന്നു. പിന്നീട് ഇവര്‍ വീണ്ടും തിരികെ എത്തുക ആയിരുന്നു. പ്രധാനമായും വാസ്സന്തിയുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയിരുന്നത് ഈ നാട്ടുകാര്‍ ആയിരുന്നില്ല.  രാത്രികാലങ്ങളിൽ വാസന്തിയുടെ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള നിലവിളിയും അലർച്ചയും പതിവായതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ രംഗത്ത് വന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് നേരത്തെ ഇവരുടെ ഒപ്പം താമസിച്ചിരുന്ന ചെറുപ്പക്കാരനെ കുറിച്ച് യാതൊരു വിവരവും ഇപ്പോൾ ലഭ്യമല്ലെന്നും ഇത് അന്‍വേശിക്കണമെന്നും നാട്ടുകാർ പറയുന്നു.

വാസന്തി ആഭിചാരക്രിയകൾ നടത്തിയത് മൂക്കറ്റം മദ്യപിച്ചതിന് ശേഷം; അസഭ്യവർഷം ചൊരിഞ്ഞും സ്ത്രീകളെയുള്‍പ്പടെ നഗ്നരാക്കിയും പൂജ 2

ഏറ്റവും ഒടുവില്‍ ഇവര്‍ ഒരു സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മതപരമായ ആചാരം ആണെന്ന് കരുതിയാണ് പലപ്പോഴും പോലീസ് ഇതില്‍ ഒന്നും ഇടപെടാതിരുന്നത്. 

Exit mobile version