വിദ്യാർത്ഥിയെ സ്റ്റേഷനിലിട്ട് പോലീസ് മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. കോതമംഗലത്താണ് സംഭവം നടന്നത് . ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കുറച്ചു വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു . ഇത് തിരക്കാനായി എത്തിയ ഇവരുടെ സുഹൃത്തിനെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത് . തന്നെ അകാരണമായിട്ടാണ് പോലീസ് മർദ്ദിച്ചത് എന്ന് പോലീസ് മർദ്ദനമേറ്റ വിദ്യാർത്ഥി റോഷൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സുഹൃത്തുക്കളെ മർദ്ദിച്ച് ജീപ്പിൽ കൊണ്ടുപോയിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് തിരക്കി സ്റ്റേഷനിൽ പോയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് റോഷൻ പറയുന്നു . സ്റ്റേഷനു മുന്നിലെത്തിയ തന്നെ അവിടെ ഉണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതായും തെറി പറഞ്ഞതായും റോഷൻ പറയുന്നു . എന്നാല്‍ തന്നെ തെറി പറയരുതെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വേണ്ടിയാണ് വന്നത് എന്നും പറഞ്ഞപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉള്ള പ്രതികരണം വളരെ മോശമായിരുന്നു. തുടര്‍ന്നു തന്നെ പോലീസ് സബ് ഇൻസ്പെക്ടർ സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്ന് റോഷൻ പറയുന്നു .
താൻ എസ് എഫ് ഐ കാരനാണോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. രക്ത സാമ്പിൾ എടുത്തതിനു ശേഷം റോഷന്‍റെ പേരിലും കേസെടുക്കുമെന്ന് പോലീസ് ഭീഷണി മുഴക്കി. മുഖത്തും തലയിലുമാണ് മർദ്ദനമേറ്റത്. ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനും എസ്ഐയും ചേർന്നാണ് മർദ്ദനത്തിനു ചുക്കാൻ പിടിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്.