കേരളം ചെറുതായി; ഈ കഥകൾ കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു; കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് അരിയുടെ  വില കൂടുന്നത്; നരബലിയുടെയും മറ്റും വാർത്തകൾക്കിടയിൽ ഇത് ചർച്ച ചെയ്യാൻ ആർക്കും സമയമില്ല; സന്തോഷ് പണ്ഡിറ്റ്

നിലവിൽ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സമകാലിക വിഷയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. 100% സാക്ഷരത നേടിയ കേരളത്തിൽ നിന്നുമുള്ള വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത കഷ്ടം തോന്നുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. പീഡനം ആരോപിച്ച് അധ്യാപിക മൊഴി നൽകിയതിനെ തുടർന്ന് എൽദോസ് എംഎൽഎ ക്കെതിരെ ജാമ്യമില്ല വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തതും അദ്ദേഹം ഇപ്പോൾ ഒളിവിൽ ആണ് എന്നതും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.

കേരളം ചെറുതായി; ഈ കഥകൾ കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു; കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് അരിയുടെ  വില കൂടുന്നത്; നരബലിയുടെയും മറ്റും വാർത്തകൾക്കിടയിൽ ഇത് ചർച്ച ചെയ്യാൻ ആർക്കും സമയമില്ല; സന്തോഷ് പണ്ഡിറ്റ് 1

കോവിഡ് കാലത്ത് പീ പി കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിൽ അഴിമതി നടന്നതായി ആരോപിച്ച് ലോകായുക്ത മുൻമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണം ആരംഭിച്ചു. ഒരു പീപി കിറ്റിന് യഥാർത്ഥത്തിലുള്ള വില 350 മുതൽ 400 രൂപ വരെയാണ്. അത് ബൾക്കായി വാങ്ങുകയാണെങ്കിൽ ഇനിയും വില പറയും.  എന്നാൽ സർക്കാർ വാങ്ങിയത് ഒരെണ്ണത്തിന് 1500 രൂപ നിരക്കിലാണ്. ഇതിൽ ഉള്ള സത്യാവസ്ഥ വരും ദിവസങ്ങളിൽ അറിയാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ഇമേജ് ഉണ്ടാക്കിയ മന്ത്രിക്ക് നേരെ ലോകായുക്ത അന്വേഷണം ആരംഭിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നതാണ്.

ഇതിന്റെ ഒപ്പമാണ് കഞ്ചാവും ലഹരിയും പിടിച്ച വാർത്തകൾ. നരബലി ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തു വന്നതോടെ മറ്റ് സംസ്ഥാനങ്ങളുടെ മുന്നിൽ കേരളം വളരെ ചെറുതായി പോയി. എവിടെയും കൊലപാതകവും സ്ത്രീ പീഡനവും അഴിമതിയും ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവുമാണ്. ഇപ്പോൾ കേരളത്തിൽ അരി വില കുതിച്ചുയരുകയാണ്. ഒരു കിലോ അരിയുടെ പുറത്ത് പത്തു മുതൽ 15 രൂപ വരെയാണ് കൂടുന്നത്. അഴിമതിയും നരബലിയും കഞ്ചാവും സ്വപ്നയുടെ ആത്മകതയെ കുറിച്ചുള്ള വാർത്തകൾക്കുമിടയില്‍ ഇത് ചർച്ച ചെയ്യാൻ ആർക്കും സമയമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു.

Exit mobile version