ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ പ്രതികളെ ഇന്നും കൂടുതൽ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഇലന്തൂരിലെ വീട്ടിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിച്ചിരിക്കുന്നത്. കട്ടപ്പന സ്വദേശിയായ റോസിലി എന്ന 49 കാരിയെയും പത്മ എന്ന 52 കാരിയെയും ആണ് ബലി നൽകിയത്. കൂടുതൽ പേരെ പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസിന് വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്.
കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ഈ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പോലും. കാരണം അത്രത്തോളം ക്രൂരമായ സംഭവ വികാസങ്ങളാണ് ഇലന്തൂരിലെ വീട്ടിൽ നടന്നത്. നരബലിയ്ക്ക് ഇരയാക്കിയ റോസിലിനെയും പത്മത്തെയും കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ജൂൺ 8ന് രാത്രിയാണ് റോസിലിയെ കൊല്ലുന്നത്. റോസിലിയെ കൊല്ലുന്നതിനു മുൻപ് ഷാഫി അവരുടെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ് മുറിവേൽപ്പിച്ചിരുന്നു. വായിൽ തുണി തിരികെ ശേഷമാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കത്തികൊണ്ട് വരഞ്ഞുണ്ടാക്കിയ ശരീരത്തിലെ മുറിവുകളിൽ കറി മസാലയും മറ്റും തേച്ചു പിടിപ്പിച്ച് ആനന്തം കണ്ടെത്തി. ഇര വേദന കൊണ്ട് പുളയുമ്പോൾ റാഫി പറഞ്ഞത് ഇര വേദന കൊണ്ട് പുളയുന്നത് നരബലിയിൽ പുണ്യമാണ് എന്നാണ്. ലൈലയെയും ഭഗവത് സിംഗിനെയും ഇയാൾ ഇങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
മൃതദേഹങ്ങൾ രണ്ടും മുറിച്ച് വിവിധ കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. ശരീരത്തിൽ വേഗം മുറിയുന്ന സന്ധികളെ കുറിച്ച് അറിവുള്ള വ്യക്തിയായിരിക്കാം ഷാഫി എന്നാണ് അനുമാനിക്കുന്നത്. പോസ്റ്റ്മോർട്ടം ടേബിളിൽ ഇയാൾ സഹായിയായി പ്രവർത്തിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ലൈലയും ഭഗവത് സിംഗും പോലീസിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫി ഒരുതരത്തിലും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. മാത്രമല്ല ഇയാൾ പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമാണ്താനും.