ഗാന്ധിജി വന്ന നാട്; മോഹന്‍ലാലിന്റെയും ബീ ഉണ്ണികൃഷ്ണന്‍റെയും നാട്; ഇന്ന് ലോകം അറിയപ്പെടുന്നത് നരബലിയുടെ പേരില്‍; നരബലി ഭവന സന്ദർശനം 50 രൂപ നിരക്കില്‍ ഓട്ടോ സര്‍വീസും

ഇലന്തൂർ അനവധി പ്രഗൽഭരെ സമ്മാനിച്ച നാടാണ്. എന്നാൽ ഈ നാട് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നത് നരബലിയുടെ പേരിലാണ്.  ഗാന്ധിജി എത്തിയ നാടാണ് ഇത്. മോഹൻലാലിന്റെയും, പ്രമുഖ ചലച്ചിത്ര സംവിധായകന്‍  ബീ ഉണ്ണികൃഷ്ണന്‍ ഉൾപ്പെടെ നിരവധി പ്രമുഖർ ജനിച്ച സ്ഥലമാണിത്. പത്തനംതിട്ട മതസൗഹാർദ്ദത്തിന്റെ പേരില്‍ കൂടിയാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്.  എന്നാൽ ഇപ്പോൾ ഈ നാട് അറിയപ്പെടുന്നത് നരബലി നടന്ന നാട് എന്ന പേരിലാണ്.

ഗാന്ധിജി വന്ന നാട്; മോഹന്‍ലാലിന്റെയും ബീ ഉണ്ണികൃഷ്ണന്‍റെയും നാട്; ഇന്ന് ലോകം അറിയപ്പെടുന്നത് നരബലിയുടെ പേരില്‍; നരബലി ഭവന സന്ദർശനം 50 രൂപ നിരക്കില്‍ ഓട്ടോ സര്‍വീസും 1

ഓരോ ദിവസവും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തു നിന്നും നിരവധി ആൾക്കാരാണ് ഇവിടേക്ക് സന്ദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പേരിൽ പ്രത്യേക ഓട്ടോറിക്ഷ സർവീസും ഇപ്പോൾ നടത്തുന്നുണ്ട്. നരബലി ഭവന സന്ദർശനം 50 രൂപ എന്ന് പേപ്പറിൽ എഴുതി ഒട്ടിച്ചാണ് സർവീസ് നടത്തുന്നത്. കാരണം വിവിധ ജില്ലകളിൽ നിന്നും നിരവധി പേരാണ് ഓരോ ദിവസവും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദിവസം 2000  രൂപയുടെ എങ്കിലും ഓട്ടം ഉള്ളതായി ഇവിടുത്തെ ചില ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഇവിടെയെത്തുന്നവർ ഈ വീടിന്റെയും പരിസര പ്രദേശങ്ങളിലെയും മറ്റും ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കാനും മത്സരിക്കുന്നുണ്ട്.

ഗാന്ധിജി വന്ന നാട്; മോഹന്‍ലാലിന്റെയും ബീ ഉണ്ണികൃഷ്ണന്‍റെയും നാട്; ഇന്ന് ലോകം അറിയപ്പെടുന്നത് നരബലിയുടെ പേരില്‍; നരബലി ഭവന സന്ദർശനം 50 രൂപ നിരക്കില്‍ ഓട്ടോ സര്‍വീസും 2

ഓൺലൈൻ ചാനലുകൾക്ക് അഭിമുഖം നൽകിയും മറ്റും ഭഗവത് സിംഗിന്‍റെ അയൽവാസി ജോസ് ശരിക്കും തളർന്നു എന്നു തന്നെ പറയാം . ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നുള്ള സി സി ടി ദൃശ്യങ്ങളാണ് പ്രതികല്‍ക്കെതിരെയുള്ള പ്രധാന തെളിവായി മാറിയത്. ഈ വീടും പരിസരപ്രദേശവും കാണാന്‍ ഓരോ ദിവസവും നിരവധി സന്ദർശകനാണ് എത്തിക്കൊണ്ടിരിക്കുന്നത് .

Exit mobile version