പത്തനംതിട്ടയിൽ ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്‍റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു

ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ ലഭിക്കാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പോലീസിന് പരാതി ലഭിച്ചു. സംഭവം നടന്നത് പത്തനംതിട്ട നഗരത്തിനുള്ളിലെ ഒരു ഹോട്ടലിലാണ്. അന്യ സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്കാണ് മാര്‍ദനത്തില്‍ പരുക്ക് പറ്റിയത്. റാന്നി സ്വദേശിയായ ജിതിനണ് ചിക്കൻ ഫ്രൈ കിട്ടാത്തതിന്റെ പേരിൽ ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. സംഭവത്തിൽ പരിക്ക് പറ്റിയ ജീവനക്കാർ സമീപത്തുള്ള ആശുപത്രിയിൽ നിന്നും ചികിത്സ തേടി.

പത്തനംതിട്ടയിൽ ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്‍റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു 1

നഗരത്തിലുള്ള ഹോട്ടലിൽ ചിക്കൻ ഫ്രൈ വാങ്ങാനായി വന്ന ജിതിനോടും ഇയാളുടെ രണ്ടു സുഹൃത്തുക്കളോടും 25 മിനിറ്റ് സമയം വേണമെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ 10 മിനിറ്റ് കഴിഞ്ഞതിന്  ശേഷം വീണ്ടും ഹോട്ടലില്‍   മടങ്ങിയെത്തിയ സംഘം ചിക്കൻ ഫ്രൈ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 25 മിനിറ്റാണ് നേരത്തെ പറഞ്ഞിരുന്ന സമയം എന്ന്  ജീവനക്കാര്‍ അറിയിച്ചപ്പോൾ ജിതിൻ പെട്ടന്നു പ്രകോപിതനാവുക ആയിരുന്നു . തുടർന്ന് ജീവനക്കാർക്ക് നേരെ ഇയാളും സംഘവും ആക്രമിക്കുക ആയിരുന്നു . സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ജിതിനും സംഘവും ആക്രമിച്ചു.

നഗരത്തിലെ ഹോട്ടലില്‍ അക്രമം നടത്തുന്നതായി വിവരം ലഭിച്ച് പോലീസ് എത്തിയപ്പോഴേക്കും ജിതിനും സുഹൃത്തുക്കളും അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. പിന്നീട് ജിതിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുക ആയിരുന്നു. ജിതിന്‍ പോലീസ് പിടിയിലായെന്ന് മനസ്സിലായതോടെ ജിതിന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. ജിതിൽ ഉൾപ്പെടെ മൂന്ന് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത് .

Exit mobile version