റഷ്യന്‍ സൈന്യത്തിന് ലൈംഗീക  ഉത്തേജന മരുന്നിന്റെ സഹായം വേണ്ടി വന്നു; ഒരു ലൈംഗിക  ഉത്തേജന മരുന്നിന്റെയും സഹായമില്ലാതെയാണ് പാകിസ്ഥാൻ സൈന്യം 2 ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്; തസ്ലീമ നസ്രിൻ

റഷ്യ യുക്രെയിന് നേരെയുള്ള ആക്രമണം ഓരോ ദിവസവും കൂടുതൽ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.  നിരപരാധികളായ യുക്രെയിന്‍ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റഷ്യയുടെ സൈനിക തന്ത്രത്തിന്റെ ഭാഗമാണ് ഇത് എന്ന തരത്തിലാണ് ലഭിക്കുന്ന വാർത്തകൾ.

miltary 1
റഷ്യന്‍ സൈന്യത്തിന് ലൈംഗീക  ഉത്തേജന മരുന്നിന്റെ സഹായം വേണ്ടി വന്നു; ഒരു ലൈംഗിക  ഉത്തേജന മരുന്നിന്റെയും സഹായമില്ലാതെയാണ് പാകിസ്ഥാൻ സൈന്യം 2 ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്; തസ്ലീമ നസ്രിൻ 1

 പൗരന്മാരെ മാനസികമായി തളർത്തുന്നതിന് വേണ്ടി സ്ത്രീകളെ ദിവസങ്ങളോളം തടവിലിട്ട് ബലാത്സംഗം ചെയ്യുകയും ആൺകുട്ടികളെയും പുരുഷന്മാരെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത് തുടരുകയാണ്. പലരുടെയും ലൈംഗിക അവയവങ്ങൾ റഷ്യൻ സൈന്യം ഛേദിച്ചു  കളഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

 റഷ്യൻ സൈനികര്‍ ലൈംഗിക ഉത്തേജന മരുന്നുകൾ ഉപയോഗിച്ച് തങ്ങളെ പീഡിപ്പിക്കുന്നതായി നിരവധി വനിതകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ചെറുത്തു നിൽക്കാനുള്ള കരുത്ത് ചോർത്തി കളയുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും ആയ തസ്ലീമ നസ്രിൻ പ്രതികരിക്കുകയുണ്ടായി.

milltary 1
റഷ്യന്‍ സൈന്യത്തിന് ലൈംഗീക  ഉത്തേജന മരുന്നിന്റെ സഹായം വേണ്ടി വന്നു; ഒരു ലൈംഗിക  ഉത്തേജന മരുന്നിന്റെയും സഹായമില്ലാതെയാണ് പാകിസ്ഥാൻ സൈന്യം 2 ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്; തസ്ലീമ നസ്രിൻ 2

  പീഡിപ്പിക്കുന്നതിന് വേണ്ടി റഷ്യ സൈന്യത്തിന് ലൈംഗിക ഉത്തേജന മരുന്ന് നൽകുന്നു എന്നും ഇത് സൈന്യക തന്ത്രത്തിന്റെ ഭാഗമാണ് എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ നിരവധി പേരെ ഈ വിധം പീഡിപ്പിച്ചു എന്നാണ് വിവരം. എന്നാൽ യാതൊരു ലൈംഗിക ഉത്തേജക മരുന്നിന്റെയും സഹായമില്ലാതെയാണ് 1971 ൽ പാകിസ്ഥാൻ സൈന്യം രണ്ടുലക്ഷത്തോളം ബംഗാളി സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ചതെന്ന് തസ്ലീമ നസ്റീന്‍  പറയുന്നു. പാക്ക് പട്ടാളം സാധാരണക്കാരോട് ചെയ്ത ക്രൂരതയുമായി മറ്റൊന്നിനെയും താരതമ്യം ചെയ്യാൻ കഴിയില്ല എന്നും അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button