ചിലവന്നൂർ കായൽ കയ്യേറി അനധികൃത നിർമ്മാണം നടത്തിയ കേസിൽ പ്രമുഖ നടൻ ജയസൂര്യയ്ക്ക് എതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചില്ല എന്ന് കാണിച്ച് പരതിക്കാരനായ ഗിരീഷ് ബാബു നല്കിയ ഹർജിയിന്മേലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ജയസൂര്യക്കും കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഉൾപ്പെടെ നാലു പേർക്കെതിരെയാണ് ഇപ്പോൾ ഈ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2013ല്‍ നല്കിയ പരാതിയില്‍ 14 ദിവസ്സത്തിനുള്ളില്‍ അനധികൃതമായുള്ള നിര്‍മിതികള്‍ പൊളിച്ചു നീക്കണമെന്ന് കാണിച്ച് ജയസൂര്യയ്ക്ക് കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു . എന്നാൽ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല . ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് കോടതിയിൽ എത്തിയത് . ഹര്‍ജിക്കാരന്‍ തുടര്‍ പരാതിയുമായി കോടതിയെ സമീപിക്കുക ആയിരുന്നു.
മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും, തീരദേശ പരിപാലന സംരക്ഷണ നിയമവും കാറ്റിൽ പറത്തിയാണ് ജയസൂര്യ അനധികൃതമായി ചുറ്റുമതിലും
ബോട്ട് ജെട്ടിഉള്‍പ്പടെയുള്ളവ നിർമ്മിച്ചതെന്നും അതിന് കോർപ്പറേഷൻ അധികൃതർ ഉൾപ്പെടെയുള്ളവർ ഒത്താശ ചെയ്തു കൊടുത്തു എന്നുമാണ് കേസ്.
നടന്‍റെ ഭാഗത്തു നിന്നുള്ള അനധികൃതമായ നിർമ്മാണം കണയന്നൂർ താലൂക്ക് സർവേയർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കോർപ്പറേഷൻ സെക്രട്ടറി വിജിലൻസ് കോടതിക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടനു നോട്ടീസ് നൽകിയത്. താലൂക്ക് സർവേയറെ ഇതിനായി ചുവതലപ്പെടുത്തിയിരുന്നു എങ്കിലും ആ ഉത്തരവുകളൊന്നും തന്നെ നടപ്പായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരനായ ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചത് .