ഡോക്ടറിന് ശസ്ത്രക്രീയ, രോഗിക്ക് സാക്സ്ഫോണ്‍ വായന; തലച്ചോറിൽ ശസ്ത്രക്രിയ നടക്കുമ്പോൾ സാക്സ്ഫോൺ വായിച്ച് രോഗി

മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന ശസ്ത്രക്രിയ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടേയും ചെയ്യേണ്ടതാണ്. അതില്‍ സംഭവിക്കുന്ന ചെറിയ ഒരു പിഴവ് പോലും രോഗിയുടെ തുടർന്നുള്ള ജീവിതത്തെയും, മരണത്തിനു തന്നെ കാരണമായേക്കാം.  അതുകൊണ്ടുതന്നെ ഇത്തരം ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ പിഴവുകൾ ഒഴിവാക്കുന്നതിനുവേണ്ടി രോഗിയെ ഉണർത്തി കിടത്തി ശസ്ത്രക്രിയ നടത്താറുണ്ട്. ഇത്തരത്തിൽ ശസ്ത്രക്രിയ നടക്കുന്നതിനിടെ  ഉണർന്നു കിടക്കാനായി രോഗി സാക്സ്ഫോൺ വായിക്കുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു. സംഭവം വൈറലായതോടെ മറ്റ് മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു.

ഡോക്ടറിന് ശസ്ത്രക്രീയ, രോഗിക്ക് സാക്സ്ഫോണ്‍ വായന; തലച്ചോറിൽ ശസ്ത്രക്രിയ നടക്കുമ്പോൾ സാക്സ്ഫോൺ വായിച്ച് രോഗി 1

സംഭവം നടന്നത് ഇറ്റലിയിലാണ്. 9 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലാണ് രോഗി സാക്സ്ഫോണ്‍  വായിച്ചത്. രോഗി ഉറങ്ങാതിരിക്കാൻ വേണ്ടിയാണ്
ഡോക്ടർമാർ ഇത് നിർദ്ദേശിച്ചത്. 35 കാരനായ പെയ്ഡിയ എന്ന ഈ യുവാവ് ഒരു സംഗീതജ്ഞനാണ്. ഇദ്ദേഹത്തിന്‍റെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രീയ നടക്കുന്നതിനിടെയാണ് ഡോക്ടർമാർ സാക്സ്ഫോണ്‍ വായിപ്പിച്ചത്. ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗി ഉറങ്ങാതിരുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയില്‍ രേഖപ്പെടുത്താൻ സഹായിച്ചതായി പിന്നീട് ആശുപത്രി അധികൃതർ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പറയുന്നു. കാര്യങ്ങൾ ഓർത്തെടുക്കുക , ചലിക്കുക , എണ്ണുക തുടങ്ങി മസ്തിഷ്കത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ രോഗിയുടെ ശക്തി നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ഉണർന്നിരുന്നുകൊണ്ടുള്ള ശസ്ത്രക്രിയ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഈ രോഗിയുടെ മസ്തിഷ്കത്തിന്റെ വളരെ മർമ്മപ്രധാനമായ സ്ഥലത്താണ് മുഴ ഉണ്ടായിരുന്നത്. മാത്രമല്ല ഇയാൾ ഇടങ്കയ്യനും ആയിരുന്നു. ഇത് ശസ്ത്രക്രിയയെ കൂടുതൽ സങ്കീർണ്ണമാക്കി. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിൽ ഉടനീളം ഇയാൾ നിരവധി ഇറ്റാലിയൻ സംഗീതങ്ങൾ പ്ലേ ചെയ്തുകൊണ്ടിരുന്നു. തനിക്ക് വായിക്കുന്നതിനുള്ള കഴിവ് ഈ ശസ്ത്രക്രിയ മൂലം നഷ്ടപ്പെടരുതെന്ന് രോഗി ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. രോഗി സാക്സ് ഫോൺ വായിച്ചത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മാപ്പ് ചെയ്യാൻ സഹായിച്ചതായി ഡോക്ടർ പറയുന്നു.10 പേർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

Exit mobile version