പ്രാര്‍ത്ഥനകള്‍ വിഫലമായി; തെരുവ് നായയുടെ ആക്രമണത്തിൽ കുടൽമാല പുറത്തുവന്ന  7 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

തെരുവ് നായയുടെ ആക്രമണം ഏറ്റു ആശുപത്രിയിൽ ചികിത്സയില്‍ കഴിയുക ആയിരുന്ന ഏഴു മാസം മാത്രം പ്രായമുള്ള കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി. ഉത്തർ പ്രദേശിലുള്ള നോയിഡ ടൌണിന് സമീപത്തുള്ള ഹൈ റൈസ് സൊസൈറ്റിയി വച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ്  കുട്ടിയെ തെരുവു നായ ആക്രമിക്കുന്നത്. ഓടിക്കൂടിയ  നാട്ടുകാര്‍ തെരുവ് നായയെ ഓടിച്ചു വിട്ടു കുട്ടിയെ രക്ഷിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും  ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രാര്‍ത്ഥനകള്‍ വിഫലമായി; തെരുവ് നായയുടെ ആക്രമണത്തിൽ കുടൽമാല പുറത്തുവന്ന  7 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം 1

നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കൂടൽമാല പുറത്തു വന്നിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും അത് വിജയമായില്ല. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടർന്നതിനിടെ  കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത് .

അതേസമയം ഈ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ സർക്കാർ നിഷ്ക്രിയമായി തുടരുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ തുടരുകയാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ഈ പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ട് .   

ഹൈ റൈസ് സോസ്സൈട്ടിയുടെ സമീപത്ത് നിർമ്മാണ പ്രവർത്തനത്തിന് എത്തിയ കൂലിപ്പണിക്കാരായ ദമ്പതികളുടെ കുട്ടിയാണ്  തെരുവ് നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് . ഉറങ്ങി കിടന്നിരുന്ന കുട്ടിയെ തെരുവു നായ കടിച്ചെടുത്തു കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു എന്ന് സംഭവത്തിന് ദൃക്സാക്ഷികളായ മറ്റു തൊഴിലാളികൾ പറഞ്ഞു .  അതേ സമയം  കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗിക്കുകയാണെന്നു പോലീസ് അറിയിച്ചു.

Exit mobile version