ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല’; ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാനാണ് ജോലിക്കു പോകുന്നതെന്ന് ഭാര്യ; വീഡിയോ വൈറല്‍

തിരുവനന്തപുരത്ത് മലയിൻകീഴിൽ ജോലിക്ക് പോയതിന് ഭർത്താവ് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചു. ഇത് തുടർന്ന് ഭർത്താവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല’; ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാനാണ് ജോലിക്കു പോകുന്നതെന്ന് ഭാര്യ; വീഡിയോ വൈറല്‍ 1

മാർജിൻ ഫ്രീ ഷോപ്പിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയെ മദ്യപിച്ച് വന്ന  ഇവരുടെ ഭർത്താവ് മേപ്പൂക്കട സ്വദേശി ദിലീപ് അതിക്രൂരമായി മർദ്ദിച്ചു പരിക്കേല്‍പ്പിച്ചു. യുവതിയുടെ മുഖത്ത് നിന്നും ചോര പൊടിയുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഭാര്യ വേദന കൊണ്ട് പുളയുമ്പോഴും മര്‍ദ്ദനം  അവസാനിപ്പിക്കാൻ യുവാവ് തയ്യാറായില്ല. പിന്നീട് ഇനീ ഒരിക്കലും ജോലിക്ക് പോകില്ല എന്ന് യുവതിയെക്കൊണ്ട് പറയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം ജോലിക്ക് പോകാത്ത പക്ഷം തങ്ങളുടെ കുട്ടികൾ പട്ടിണി ആകുമെന്നും അതുകൊണ്ട് മാത്രമാണ് താൻ മാര്‍ജിന്‍ ഫ്രീ ഷോപ്പിൽ ജോലിക്ക് പോകുന്നതെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ ഭർത്താവായ ദിലീപ് തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.

ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല’; ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാനാണ് ജോലിക്കു പോകുന്നതെന്ന് ഭാര്യ; വീഡിയോ വൈറല്‍ 2

 യുവതി താൻ ക്രൂര മർദ്ദനത്തിന് ഇരയായ വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരിൽ ചിലരാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇതോടെയാണ് മലയൻകീഴ് പോലീസ് ഈ വിഷയത്തിൽ കേസെടുക്കുകയും പിന്നീട് ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ദിലീപിന്റെ ഫോണിൽ നിന്നും ഭാര്യയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മലയിൻകീഴ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ദിലീപും യുവതിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇരുവർക്കും രണ്ടു മക്കളുണ്ട്.

Exit mobile version