മൊബൈൽ ഫോൺ മോഷണം പോയി; 12കാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ട് ചോദ്യം ചെയ്ത് യുവാവിന്റെ ക്രൂരത; കൊന്നാലും,  ചെയ്യാത്ത കുറ്റമേൽക്കില്ലെന്ന് കുട്ടി; സംഭവം ഇങ്ങനെ

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് 12 വയസ്സുകാരനെ അപകടകരമാം വിധം കിണറ്റിനുള്ളിൽ തൂക്കിയിട്ട് ചോദ്യം ചെയ്തു. സംഭവം നടന്നത് മധ്യപ്രദേശിലെ ചത്തർപ്പൂർ ജില്ലയിലാണ്. ഇവിടെയുള്ള ലവ് കുഷ്, നഗർ എന്ന് പേരുള്ള സ്ഥലത്ത് വച്ചാണ് കുട്ടിയോടുള്ള കൊടുംക്രൂരത അരങ്ങേറിയത്.

മൊബൈൽ ഫോൺ മോഷണം പോയി; 12കാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ട് ചോദ്യം ചെയ്ത് യുവാവിന്റെ ക്രൂരത; കൊന്നാലും,  ചെയ്യാത്ത കുറ്റമേൽക്കില്ലെന്ന് കുട്ടി; സംഭവം ഇങ്ങനെ 1

ഇവിടെയുള്ള യുവാവാണ് 12 വയസ്സുകാരനെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ച് കിണറ്റിനുള്ളിൽ തൂക്കിയിട്ട് ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. 

ഈ യുവാവിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇത് എടുത്തത് കുട്ടിയാണ് എന്ന് കരുതിയാണ് ഇയാൾ 12 വയസ്സുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ട് ചോദ്യം ചെയ്യുന്നത്. ഇയാൾ കുട്ടിയോട് കുറ്റം സമ്മതിക്കാൻ ആവശ്യപ്പെതുകയും ചെയുന്നുട്. എന്നാൽ ചെയ്യാത്ത കുറ്റം സമ്മതിക്കാൻ കുട്ടി തയ്യാറായില്ല. തന്നെ വെറുതെ വിടാൻ കുട്ടി കരഞ്ഞ് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. രണ്ടു കൈകളും മുകളിലാക്കി ഒരു കൈയിൽ പിടിച്ചാണ് ഇയാൾ കുട്ടിയെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു ഭീഷണിപ്പെടുത്തിയത്.  ഭയന്ന് നിലവിളിക്കുന്ന കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

സംഭവം നടക്കുമ്പോൾ അതുവഴി പോയ മൂന്നാമനാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. വൈകുന്നേരം ആയിട്ടും കുട്ടിയെ കാണാതെ വന്നതോടെ, കുട്ടിയെ അന്വേഷിച്ചു ഇറങ്ങിയ  വീട്ടുകാരെ യുവാവ് വീഡിയോ കാണിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് യുവാവ് കുട്ടിയെ പീഡനത്തിൽ നിന്നും മോചിപ്പിക്കുകയായിരുന്നു. ഇയാൾ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version