അയൽവാസിയുടെ ആഭിചാരക്രിയ മൂലം വളരെ നാളുകളായി ഒരു കുടുംബം തീരാ ദുരിതം അനുഭവിക്കുകയാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിൽ അനേനിമെട്ട വാർഡിലാണ് അയൽവാസിയുടെ പരിധി വിട്ട ആഭിചാരക്രിയ മൂലം ഒരു കുടുംബം ദുരിതമനുഭവിക്കുന്നത്.
ഷനിലയും കുടുംബവുമാണ് തൊട്ടടുത്ത് താമസിക്കുന്ന സൈനബയുടെയും മകളുടെയും ദുരാചാരമൂലം തീരാദുരിതം അനുഭവിക്കുന്നത്. ഏതോ മന്ത്രവാദിയുടെ ഉപദേശം അനുസരിച്ച് എല്ലാ വെള്ളിയാഴ്ചയും രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന സൈനബയും ഇവരുടെ മകളും ബക്കറ്റിൽ മലം കലക്കി ഷനിലയുടെ വീടിനു മുന്നിലുള്ള റോഡിൽ ഒഴുക്കും. ഇതിനെ ചോദ്യം ചെയ്തപ്പോൾ തന്റെ വീട്ടിൽ അതിക്രമിച്ചു കടന്നു ചെടിച്ചട്ടിയും മറ്റും നശിപ്പിച്ചതായി ഷനില പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലന്നു ഇവർ പറയുന്നു.
കോളേജിൽ പഠിക്കാൻ പോകുന്ന തന്റെ മകനെ കുട്ടിച്ചാത്തൻ എന്നാണ് ഇവർ വിളിക്കുന്നതെന്നും കിണറ്റിൽ തള്ളിയിടുമെന്ന് ഭീഷണി മുഴക്കിയതായും ഷനില പരാതി പറയുന്നു. സ്ത്രീകൾ ആയതുകൊണ്ട് തന്നെ പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതെന്ന് ഷനില ആരോപിക്കുന്നു. അതേസമയം സൈനബ മനോവൈകൃതം ഉള്ള സ്ത്രീ ആണെന്ന് അഞ്ചരക്കണ്ടിയിലെ ഡോക്ടര്‍ ഇവരെ പരിശോധിച്ചു കണ്ടെത്തിയതായി പറയപ്പെടുന്നു. സൈനബയ്ക്ക് നാട്ടിൽ മറ്റാരുമായും ഒരു ബന്ധവുമില്ല. സൈനബയുടെ ഈ ചെയ്തികള്‍ മൂലം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഷനിലയും കുടുംബവും.
ഏതായലും ഈ വിഷയത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെട്ടിട്ടുണ്ട്. ഷനില ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകും എന്നും ഷനിലാ പറയുന്നു.