കാൽപന്ത് കളിയുടെ മുഴുവന്‍ ആവേശവും ഹൃദയത്തിൽ സൂക്ഷിച്ച് ഒരു നാടിന്റെ മുഴുവൻ അനുഗ്രഹവും ഏറ്റു വാങ്ങി ‘ഓള്’ മഹീന്ദ്ര ജീപ്പിൽ ഖത്തറിലേക്ക് പുറപ്പെടുകയാണ്. കണ്ണൂരില്‍നിന്ന് കുറച്ചു ദിവസം മുമ്ബ് മന്ത്രി ആന്റണി രാജു ആണ് ഈ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. പിന്നീട് കോഴിക്കോടും മലപ്പുറവുമുള്പ്പടെ കേരളത്തിലെ ഫുട്ബാളിന്റെ ആരാധകര്‍ ഏറെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്തിന് ശേഷമാണ് നാജി നൗഷി പെരിന്തല്‍മണ്ണയില്‍
എത്തിയത്.
ഇവിടുത്തെ ഫുട്ബോൾ പ്രേമികളായ നാട്ടുകാരും മറ്റും ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽകി. നാജി യാത്ര ചെയ്യുന്ന മഹേന്ദ്ര ജീപ്പിന് ‘ഓള്’ എന്നാണ് പേരിട്ടിരിക്കുന്നത്. സുദീര്‍ഘമായ ഒരു യാത്ര നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ വാഹനം വാങ്ങിയത്. വളരെ വിപുലമായ ഈ യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയിരിക്കുന്നത് പ്രമുഖ ചലച്ചിത്ര താരം ശ്രദ്ധ ആണ്.
10 ദിവസം കൊണ്ട് മുംബൈയിൽ എത്തിയതിനു ശേഷം, പിന്നീട് അവിടെ നിന്നും കപ്പൽ മാർഗം യു എ ഇ, ബഹറിൻ, കുവൈറ്റ്, ഒമാൻ, സൗദി എന്നീ രാജ്യങ്ങൾ വഴി ഖത്തറിൽ എത്താനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 25,000 കിലോമീറ്റർ ഓളം ഡ്രൈവ് ചെയ്യാൻ ഉണ്ട്.
ഈ യാത്രയ്ക്ക് നാജി നൗഷിക്ക് സ്പോൺസർമാരുടെയും മറ്റും പിന്തുണയുണ്ട്. വാഹനത്തിന് മുകളിൽ തന്നെയാണ് ഓട്ടോമാറ്റിക് ആയി അറേഞ്ച് ചെയ്യാവുന്ന ടെന്റ് സെറ്റ് ചെയ്തിട്ടുള്ളത്. യാത്രക്കിടെ ക്ഷീണം മാറ്റാന്‍ വാഹനം നിർത്തി ഈ ടെന്റിൽ കിടന്നുറങ്ങാനുള്ള സൗകര്യമുണ്ട്. ഇത്തവണ കപ്പ് ഉയർത്തുക അർജന്റീന ആയിരിക്കും എന്നും നാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.