അന്തസ്സുള്ള കുടുംബത്തിൽ പിറന്നവരാണ്; അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; മാധ്യമങ്ങൾ അപമാനിക്കുന്നു; പ്രതിഭാഗം ഹൈക്കോടതിയില്‍

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ പോലീസ് കസ്റ്റഡിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 12 ദിവസത്തെ കസ്റ്റഡി അപേക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ചാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ചില ആരോപണങ്ങളും പ്രതിഭാഗം ഈ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

അന്തസ്സുള്ള കുടുംബത്തിൽ പിറന്നവരാണ്; അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; മാധ്യമങ്ങൾ അപമാനിക്കുന്നു; പ്രതിഭാഗം ഹൈക്കോടതിയില്‍ 1

നിയമവിരുദ്ധമായാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്നും, മനഃപ്പൂർവം അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നതൊന്നും പ്രതികൾ വാദിക്കുന്നു. പ്രതികളുടെ കസ്റ്റഡി നിയമ വിരുദ്ധമാണെന്നും കീഴ്ക്കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതികൾ ഹൈക്കോടതിയെ  സമീപിച്ചിരിക്കുന്നത്.

അന്തസ്സുള്ള കുടുംബത്തിൽ പിറന്നവരാണ്; അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; മാധ്യമങ്ങൾ അപമാനിക്കുന്നു; പ്രതിഭാഗം ഹൈക്കോടതിയില്‍ 2

പ്രതികൾ ഹർജിയിൽ പറയുന്നത്,തങ്ങളുടെത് മികച്ച കുടുംബ പശ്ചാത്തലം ഉള്ള കുടുംബം ആണെന്നും,പ്രതികളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത് എന്നുമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്താൻ പോലീസിന് അധികാരമില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഒപ്പം അറസ്റ്റുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ പോലീസ് പാലിച്ചില്ലെന്ന ആരോപണവുമുണ്ട്.

പ്രതികൾ മൊഴി നൽകി എന്ന തരത്തിൽ വരുന്ന കഥകൾ അനാവശ്യമായി വാര്ത്തകള്‍ സെൻസേഷൻ ആക്കുകയും വളച്ചൊടുക്കുകയും ചെയ്യുന്നു എന്നും പ്രതിഭാഗം ആരോപിക്കുന്നു. 12 ദിവസ്സത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്. ഈ മാസം 24 വരെ ആണ് പ്രതികളെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്.     

അതേ സമയം ഇലന്തൂർ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ഓരോ ദിവസവും പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് ചോദ്യം ചെയ്യൽ തുടരുന്നുണ്ട്.

Exit mobile version